Tuesday 26 February 2019 02:56 PM IST : By സ്വന്തം ലേഖകൻ

15,000 ഷെയർ, 10,000 ലൈക്ക്... ശ്രേയക്കുട്ടിയുടെ ആദ്യ തമിഴ് ആൽബം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

shreya-baby

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ശ്രേയ ജയദീപിന്റെ തമിഴ് ആൽബം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മുൻ രാഷ്ട്രപതി ഡോ. എപിജെ അബ്ദുൾ കലാമിന്റെ ആത്മകഥയായ ‘അഗ്നിച്ചിറകുക’ളെ ആസ്പദമാക്കി തയാറാക്കിയ വിങ്സ് ഓഫ് ഡ്രീംസ് എന്ന ആൽബത്തിലെ ‘അലൈ കുതിക്കുത്..’ എന്ന ഗാനത്തിന്റെ ചിത്രീകരണ വിഡിയോ ആണ് ഫെയ്സ്ബുക്കിൽ വൈറലാകുന്നത്.

ശ്രേയക്കുട്ടി എന്ന് ആരാധകർ വിളിക്കുന്ന ശ്രേയ ജയദീപ് ആലപിച്ച ആദ്യ തമിഴ് ഗാനമാണിത്. ഡോ. കലാമിന്റെ കുട്ടിക്കാലമാണ് ഗാനത്തിലൂടെ വരച്ചു കാട്ടുന്നത്. സതീഷ് കെ. സതീഷ് ആണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. നന്ദു കർത്തയാണ് മ്യൂസിക്. ഗാനം ഒന്നു കേട്ടു നോക്കൂ.