Friday 01 March 2019 04:50 PM IST : By സൂര്യ.വി

ബാഹുബലിയുടെ വിജയം ഭീഷണിയാകുന്നത് രണ്ടാമൂഴത്തിനോ?

prabhas-1

കാവ്യം പോലെ, സ്വപ്നം പോലെ, ഭ്രമാത്മക സങ്കൽപ്പങ്ങൾ പോലെ വിസ്മയമിപ്പിക്കുന്ന സിനിമ – അതാണ് ബാഹുബലി 2 – ദ കണ്ക്ലൂഷൻ. രാജമൗലിയുടെ സ്വപ്നം വെള്ളിത്തിരിയലെത്തിയപ്പോൾ വിരിഞ്ഞത് ഇന്ത്യൻ സിനിമയിലെ പുതിയ ചരിത്രം. ഇന്ത്യൻ സിനിമയിലെ കൊത്തി മിനുക്കി എടുത്ത മനോഹരമായൊരു ശിൽപമാണ് ബാഹുബലി. ഈ സിനിമയ്ക്കു മുകളിലേക്ക് മറ്റൊന്ന് ഉയരണമെങ്കിൽ കുറച്ചൊന്നുമല്ല അധ്വാനിക്കേണ്ടി വരിക. ആ ഉത്തരവാദിത്വം നിക്ഷിപ്തമായിരിക്കുന്നതാകട്ടെ മലയാളത്തിൽ നിന്നുള്ള രണ്ടാമൂഴത്തിനും. എംടിയുടെ തിരക്കഥയിൽ ശ്രീകുമാർ സംവിധാനം ചെയ്ത് മോഹൻലാൽ അഭിനയിക്കുന്ന 1000 കോടി രൂപ ബജറ്റിലുള്ള രണ്ടാമൂഴത്തിലേക്കാണ് പ്രതീക്ഷയുടെ കണ്ണുകൾ നീളുന്നത്.

അഞ്ചു വർഷമാണ് ബാഹുബലിയ്ക്കുവേണ്ടി സംവിധായകനും താരങ്ങളും അണിയറ പ്രവർത്തകരുമെല്ലാം മാറ്റിവച്ചത്. ആ ചെലവഴിച്ച സമയത്തിന്റെയും അധ്വാനത്തിന്റെയുമെല്ലാം മനോഹരമായ ഉത്തരമായിരുന്നു മൂന്നു മണിക്കൂർ തിയറ്ററിൽ കണ്ടത്. കുട്ടികാലത്ത് മനസിൽ പതിഞ്ഞ അമർചിത്ര കഥകളിലെ കൊട്ടാരവും വെള്ള കുതിരപ്പുറത്തുവരുന്ന രാജകുമാരനും സുന്ദരിയായ രാജകുമാരിയുടെ അരയന്ന തോണിയും ബലശാലിയായ വില്ലനും യുദ്ധരംഗങ്ങളുമെല്ലാം സങ്കൽപ്പിച്ചതിനേക്കാൾ മനോഹരമായിട്ടാണ് സിനിമയിൽ കാണിച്ചിരിക്കുന്നത്. ബാഹുബലി എന്ന സിനിമയെക്കുറിച്ച് ചിന്തിക്കുമ്പോൾ രാജമൗലിയുടെ മുമ്പിൽ മാതൃകകൾ ഒന്നും തന്നെയില്ലായിരുന്നു, മനസിൽ ചിന്നിചിതറിയ ഭാവനകളുടെ അസ്ഥികൂടം മാത്രമായിരുന്നു ഉണ്ടായിരുന്നത്.

പൂർണ്ണമായും വായിക്കാം