Tuesday 09 April 2019 05:02 PM IST : By സ്വന്തം ലേഖകൻ

ഇന്ന് ബേസിലിന് വിവാഹം! കിടിലൻ സമ്മാനം നൽകി മമ്മൂട്ടിയും ഉണ്ണി ആറും

basil-new-film

ഗോദ, കുഞ്ഞിരാമായണം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ബേസിൽ ജോസഫിന്റെ അടുത്ത പടത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനാകും. കഥയും തിരക്കഥയും ഉണ്ണി ആറിന്റേതാണ്. ബിഗ് ബജറ്റ് സിനിമയായിരിക്കും ഇത്. സിനിമയുടെ 75 ശതമാനവും വിദേശത്ത് ചിത്രീകരിക്കും. ടൊവിനോ തോമസ് ചിത്രത്തിൽ ഒരു പ്രധാനവേഷത്തിലെത്തുന്നു.

സിനിമയെക്കുറിച്ച് ബേസിൽ പറയുന്നതിങ്ങനെ;

നമസ്കാരം. ഇന്ന് ചിങ്ങം ഒന്ന്. എന്റെ കല്യാണം ആണ്. ഒപ്പം ഏറ്റവും വലിയ കല്യാണ സമ്മാനമായി എനിക്ക് കിട്ടിയ ഒരു സന്തോഷ വാർത്ത കൂടി ഉണ്ട് . അടുത്ത സിനിമ. നമ്മുടെ സ്വന്തം മമ്മൂക്കയും ടോവിനോയും നായകന്മാരാകുന്നു. എഴുതുന്നത് ഉണ്ണി ചേട്ടൻ (ഉണ്ണി.ആർ ).

നിർമാണം ഇ ഫോർ എന്റർട്ടൈൻറ്മെൻറ്സിനു വേണ്ടി മുകേഷ് ആർ മേത്ത, സി.വി സാരഥി കൂടെ എവിഎ പ്രൊഡക്ഷൻസിന് വേണ്ടി A.V അനൂപും ചേർന്ന് നിർവഹിക്കുന്നു. ബാക്കി വിവരങ്ങൾ വഴിയേ അറിയിക്കാം.

കുറച്ചു തിരക്കുണ്ട്. പോയി കല്യാണം കഴിച്ചേച്ചും വരാം. പുതിയ ജീവിതവും പുതിയ സിനിമയും അടിപൊളി ആവാൻ എല്ലാവരും ഒന്ന് ആശംസിച്ചേരെ. വൈകിട്ട് നല്ല ചെത്ത് കല്യാണ ഫോട്ടോസും ആയിട്ട് വരാം. അപ്പൊ ബൈ ബൈ..