Monday 29 April 2019 11:35 AM IST : By സ്വന്തം ലേഖകൻ

’നീ ചിരിക്കുന്നത് എനിക്ക് കാണാം, ഈ ധൈര്യം എന്നുമുണ്ടാവട്ടെ!!’ മഞ്ജുവിനോട് ഭാഗ്യലക്ഷ്മി പറയുന്നു

bhagya-manju-fb

സിനിമാ മേഖലയിൽ ദിലീപിന്റെ റിലീസാകാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം ’രാമലീല’യെ ചുറ്റിപ്പറ്റി വിവാദങ്ങൾ കൊഴുക്കുകയാണ്. അടുത്ത ദിവസം സിനിമയെ പിന്തുണച്ച് നടി മഞ്ജു വാരിയർ രംഗത്തുവന്നിരുന്നു. എന്നാൽ നടിയുടെ ഫെയ്‌സ്ബുക് പോസ്റ്റിനെതിരെ വൻ വിമർശനമാണ് ആരാധകരിൽ നിന്ന് ഉണ്ടായത്. അതേസമയം താരത്തിന്റെ പ്രൊഫഷണലിസത്തെ പിന്തുണച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്തുവന്നു.

ഭാഗ്യലക്ഷ്മിയുടെ കുറിപ്പ് വായിക്കാം;

Well said Manju... നിന്റെ ഈ നിലപാടിനെ ഞാൻ ബഹുമാനിക്കുന്നു.. കഥയറിയാതെ നിന്നെ വിമർശിക്കുന്നവരോടും അപഹസിക്കുന്നവരോടും പ്രതികരിക്കാതെ നീ നിന്റേതായ വഴിയിൽ സഞ്ചരിക്കുന്നത് നിന്നിൽ സത്യമുണ്ടെന്ന് നീ ഉറച്ച് വിശ്വസിക്കുന്നത്കൊണ്ടാണ്...

ഈ പോസ്റ്റിൽ പോലും നിന്നെ കുറ്റപ്പെടുത്തിയും സംശയിച്ചും കമന്റുകൾ വായിച്ച് നീ ചിരിക്കുന്നത് എനിക്ക് കാണാം.. ആ പക്വതയും സമചിത്തതയുമാണ് എനിക്ക് നിന്നോടുളള സ്നേഹം.. നിനക്കെതിരെ വരുന്ന ഓരോ സംശയത്തിനും കുറ്റപ്പെടുത്തലുകൾക്കും മറുപടി പറയേണ്ട കാര്യമില്ല എന്ന് നീ ഒരിക്കൽ പറഞ്ഞത് ഞാനോർക്കുന്നു..

അത് നിന്നെ എതിർക്കുന്നവരേക്കാൾ നിന്നെ വിശ്വസിക്കുന്നവരും സ്നേഹിക്കുന്നവരുമാണധികവും എന്ന് നിനക്ക് നന്നായി അറിയാവുന്നതുകൊണ്ടാണ്... ഈ ധൈര്യം എന്നുമുണ്ടാവട്ടെ..