Monday 08 April 2019 03:56 PM IST : By സ്വന്തം ലേഖകൻ

വിമൻ കലക്ടീവ് അംഗം സജിതാ മഠത്തിലിനെ പരിഹസിച്ച് ഭാഗ്യലക്ഷ്മി

sajitha-bhagya

സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ കലക്ടീവ് (ഡബ്ല്യുസിസി) ആരംഭിച്ചത് മുതൽ വിവാദങ്ങളും കൂട്ടിനുണ്ട്. മഞ്ജു വാരിയരുടെ നേതൃത്വത്തിൽ ഒരു ചെറിയ വിഭാഗം ആളുകൾ മാത്രമാണ് ഇപ്പോൾ വിമൻ കലക്ടീവിന്റെ ഭാഗമായിട്ടുള്ളത്. സിനിമയിലെ മറ്റു വനിതാ പ്രവർത്തകരെ സംഘടന രൂപീകരിക്കുന്ന കാര്യം അറിയിക്കാത്തതാണ് വലിയ പ്രതിഷേധത്തിന് തുടക്കമിട്ടത്. നടിമാരായ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ, ഡബ്ബിങ് ആർടിസ്റ്റ് ഭാഗ്യലക്ഷ്മി തുടങ്ങിയവർ സംഘടനയോടുള്ള വിയോജിപ്പ് തുടക്കത്തിലേ അറിയിച്ചിരുന്നു.

എന്നാൽ ആരെയും മനഃപൂർവം ഒഴിവാക്കിയിട്ടില്ലെന്നും, ഏത് സംഘടനയും രൂപീകരിക്കുന്നത് എല്ലാവരെയും അറിയിച്ചുകൊണ്ടായിരിക്കില്ലെന്നും വുമൻസ് കലക്ടീവിന്റെ അംഗങ്ങളിലൊരാളായ സജിത മഠത്തിൽ മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. സജിത മഠത്തിലിന്റെ മറുപടിയ്‌ക്ക് പരിഹാസവുമായി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്തെത്തി.

ഭാഗ്യലക്ഷ്മിയുടെ കുറിപ്പ് വായിക്കാം;

‘നിങ്ങളറിഞ്ഞോ എനിക്ക് ഉടനേ WCC യിൽ മെമ്പർഷിപ്പ് തന്ന് അനുഗ്രഹിക്കാമെന്ന് സജിതാ മഠത്തിൽ ദേവിയുടെ അരുളപ്പാടുണ്ടായി..ഹൊ എന്താ എന്റെയൊരു ഭാഗ്യം..സജിതാ മഠത്തിൽ ഭഗവതീടെയൊരു കാരുണ്യവും ശക്തിയുമെന്നല്ലാണ്ട് എന്താ പറയ്യാ...ദേവീ..മഹാമായേ...’