Friday 01 March 2019 04:55 PM IST : By സ്വന്തം ലേഖകൻ

ചരിത്രം കുറിച്ച് ബ്രഹ്മാണ്ഡ ചിത്രം! ബാഹുബലി 2 വിന്റെ ഒറ്റദിവസത്തെ കളക്ഷൻ 100 കോടി കവിഞ്ഞു

bahubhali21

ബോക്സ് ഓഫീസിനെ പിടിച്ചുകുലുക്കി ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 റിലീസായ ദിവസം മാത്രം വാരിക്കൂട്ടിയത് 100 കോടി. ആദ്യ ദിവസം തന്നെ സിനിമയുടെ തെലുങ്ക് പതിപ്പ് നേടിയത് 53 കോടി രൂപയാണ്. ഹിന്ദിയിൽ നിന്ന് ചിത്രം നേടിയത്  36.54 കോടിയുടെ കളക്ഷനാണ്. തമിഴ്‌നാട് നിന്നുള്ള ആദ്യ ദിവസത്തെ കളക്ഷൻ 12 കോടി രൂപയാണ്. കേരളത്തിലെ ഒറ്റദിവസം കളക്ഷൻ ഏഴു കൊടിയും. ഇതിനുപുറമെ വിദേശത്ത് പ്രദർശിപ്പിച്ചു ചിത്രം നേടിയതും കോടികൾ.

അങ്ങനെ നാല് ഭാഷകളിലായി 6500 സ്‌ക്രീനുകളിലെത്തിയ ചിത്രം ആദ്യദിനം വാരിക്കൂട്ടിയത് 108 കോടി. ബോക്സ്ഓഫീസ് ചരിത്രത്തിൽ തന്നെ ഇത് റെക്കോര്‍ഡ് ആണ്. ബാഹുബലിയുടെ ആദ്യ ഭാഗത്തിന്റെ ആദ്യദിന കലക്ഷൻ 50 കോടിയായിരുന്നു. ഉത്തരേന്ത്യയില്‍ ബാഹുബലി 2 വിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന തുടങ്ങി 24 മണിക്കൂർ കൊണ്ട് പത്തു ലക്ഷത്തിലേറെ ടിക്കറ്റുകളാണ് ബുക്ക് മൈ ഷോ വിറ്റഴിച്ചത്. ഇക്കാര്യത്തില്‍ അമീര്‍ഖാന്റെ ദംഗല്‍ സൃഷ്‌ടിച്ച റെക്കോര്‍ഡാണ് ഒറ്റദിവസം കൊണ്ടാണ്  ബാഹുബലി തിരുത്തിയത്.

തമിഴ്നാട്ടിൽ നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും ചില പ്രശ്നങ്ങൾ മൂലം രാവിലെ പ്രദർശനം മുടങ്ങിെയങ്കിലും വൈകിട്ട് ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. കേരളത്തിൽ രാവിലെ 6.30 മുതൽ ഫാൻ ഷോ ഉണ്ടായിരുന്നു. കൂടാതെ തൊടുപുഴ ആശീർവാദ് പോലുള്ള മൾടിപ്ലക്സുകളിലെ മുഴുവന്‍ തിയറ്ററുകളിലും ആദ്യദിനം ബാഹുബലി 2 മാത്രമായിരുന്നു.