Friday 22 March 2019 02:19 PM IST : By സ്വന്തം ലേഖകൻ

പരോളിൽ മമ്മൂട്ടിയുടെ വില്ലൻ പറയുന്നത് ’കിൽകിലി’ ഭാഷ? ബാഹുബലിയിലെ വില്ലൻ മമ്മൂട്ടി ചിത്രത്തിൽ

mammotty-kalakeya1

മമ്മൂട്ടിയെ നായകനാക്കി ശരത് സംവിധാനം ചെയുന്ന പുതിയ ചിത്രം ബാംഗ്ലൂരിൽ ഷൂട്ടിംഗ് ആരംഭിച്ചു. മമ്മൂട്ടി ഒരു ജയിൽ തടവുകാരനായി അഭിനയിക്കുന്ന ചിത്രം ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ത്രില്ലർ ആണ്‌. രണ്ടു ഷെഡ്യൂളുകളിൽ പൂർത്തിയാക്കുന്ന ചിത്രത്തിന്റെ രണ്ടാംഘട്ടം കേരളത്തിലാണ്. പരസ്യ ചിത്രങ്ങളുടെ സംവിധായകനായിരുന്നു ശരത് ആദ്യമായാണ് സിനിമ സംവിധാനം ചെയ്യുന്നത്. മറ്റൊരു കൗതുകം കൂടി ചിത്രത്തിനുണ്ട്.

ബാഹുബലിയുടെ ആദ്യ ഭാഗത്തിൽ കാലകേയനെ അവതരിപ്പിച്ച പ്രഭാകറും ചിത്രത്തിൽ നല്ലൊരു വേഷത്തിൽ എത്തുന്നു. കിൽകിലി ഭാഷ പറഞ്ഞെത്തിയ പ്രഭാകറിനെ മലയാളികൾ അടക്കമുള്ളവർ നെഞ്ചേറ്റിയിരുന്നു. ബാഹുബലിയുടെ വിജയത്തോടെ പ്രഭാകർ ഇതിനോടകം തന്നെ തെലുങ്കു, തമിഴ് ഭാഷയിലെ വലിയ പ്രൊജെക്ടുകളിൽ കരാർ ഒപ്പിട്ടു കഴിഞ്ഞു. പ്രഭുദേവയുടെ യുങ് സാങ് മങ് എന്ന ചിത്രത്തിലാണ് പ്രഭാകർ ഇപ്പോൾ അഭിനയിക്കുന്നത്.

ജയിൽ അറക്കുള്ളിൽ കുരിശിക്കപ്പെട്ട കഥാപാത്രങ്ങളെ ന്യൂഡല്‍ഹി, മുന്നറിയിപ്പ്, നിറക്കൂട്ട് യാത്ര തുടങ്ങിയ സിനിമകളില്‍ മമ്മൂട്ടി അവിസ്മരണീയമാക്കിട്ടുണ്ട്. അതുകൊണ്ടുതന്നെ പുതിയ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്, മിയയാണ് ഒരു നായിക.