Wednesday 21 March 2018 02:01 PM IST : By സ്വന്തം ലേഖകൻ

വിവാഹശേഷം ഭാവന ആദ്യമായി നൃത്തം ചെയ്തതു വനിത അവാർഡ് നിശയിൽ! വിഡിയോ കാണാം

bhavana

വിവാഹശേഷം ഭാവന ആദ്യമായി നൃത്തം ചെയ്തതു വനിത ഫിലിം അവാർഡ്‌സ് 2018–ന്റെ വേദിയിൽ. ഹണി ബീ 2 ഉൾപ്പടെയുള്ള ചിത്രങ്ങളിലെ പാട്ടുകൾക്കായി ചുവടു വച്ച ഭാവനയുടെ പ്രകടനത്തിന്റെ ടീസർ വിഡിയോയാണ് അണിയറക്കാർ പുറത്തു വിട്ടിരിക്കുന്നത്. 

മിന്നിത്തിളങ്ങുന്ന ഒാറഞ്ച് നിറമുള്ള വേഷത്തിൽ ഒരു രാജകുമാരിയെ കണക്കാണ് ഭാവന വേദിയിലെത്തുന്നത്. ഹിന്ദി, മലയാളം ഗാനങ്ങൾക്കായി ചുവടു വച്ച താരത്തിന്റെ പ്രകടനത്തെ കാണികളും സഹപ്രവർത്തകരും പുകഴ്ത്തുകയാണ്. വിവാഹശേഷം ഭാവന ആദ്യമായി പങ്കെടുക്കുന്ന താരനിശയും ഇതാണ്.

ജനുവരി 22–നായിരുന്നു ഭാവനയുടെ വിവാഹം. കന്നഡ നിർമാതാവായ നവീനെയാണ് നീണ്ട കാലത്തെ പ്രണയത്തിനു ശേഷം ഭാവന സ്വന്തമാക്കിയത്. വിവാഹ ശേഷവും സിനിമയില്‍ തുടരുമെന്നാണ് താരം എന്നു പറഞ്ഞത്. കന്നഡ സിനിമയായ ഇന്‍സ്‌പെക്ടര്‍ വിക്രം എന്ന ചിത്രത്തിലാണ് ഭാവന ഇനി അഭിനയിക്കുക. ജിനു ജോസഫ് സംവിധാനം ചെയ്ത ആദം ജോണിലാണ് താരം അവസാനമായി അഭിനയിച്ച മലയാള സിനിമ.