Tuesday 16 January 2018 11:27 AM IST : By സ്വന്തം ലേഖകൻ

ഭാവനയുടെ വിവാഹം ഈ മാസം 22 ന് തന്നെ; തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് കുടുംബം

bhavana_ex_5

തൃശൂര്‍:  ഭാവനയും നവീനും തമ്മിലുള്ള വിവാഹം 22ന് തൃശൂരില്‍. തൃശൂര്‍ കോവിലകത്തും പാടത്തുള്ള ജവഹര്‍ലാല്‍ നെഹ്‌റു കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന വിവാഹ ചടങ്ങില്‍ ബന്ധുക്കള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമേ പെങ്കെടുക്കുകയുള്ളു. അന്നു തന്നെ വൈകുന്നേരം തൃശൂർ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സിനിമാ രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്കായി  വിവാഹ സത്കാരം നടക്കും. ഭാവനയുടെ വിവാഹം മാറ്റിവച്ചുവെന്ന വാര്‍ത്തസോഷ്യൽമീഡിയയിൽ വീണ്ടും പ്രചരിക്കുന്നതിനിടയിലാണ് സഹോദരന്‍ രാജേഷ് വിവാഹ തീയതി സ്ഥിരീകരിച്ചത്.

നവീന്റെ അമ്മ മരിച്ച് ഒരു വര്‍ഷം തികയാന്‍ കാത്തിരിക്കുകയാണ് ഇരു കുടുംബവും എന്നു നേരത്തെ അറിയിച്ചിരുന്നു. എന്നാൽ വിവാഹം ഇപ്പോള്‍ വേണ്ടെന്ന് നവീന്‍ പറഞ്ഞതായുള്ള വാര്‍ത്തയില്‍ അടിസ്ഥാനമില്ലെന്ന് സഹോദരന്‍ രാജേഷ് പ്രതികരിച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത വിവാഹ നിശ്ചയ ചടങ്ങ് മാര്‍ച്ചില്‍ തൃശൂരിലാണ് നടന്നത്.

ഭാവനയുടെ ആദ്യ കന്നട ചിത്രമായ ‘റോമിയോ’ നിര്‍മ്മിച്ചത് നവീനാണ്. ആ പരിചയത്തില്‍ നിന്നാണ് സ്‌നേഹ ബന്ധം ഉടലെടുത്തത്. നാലുവര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ ഭാവനയാണ് ഇക്കാര്യം പുറത്തുവിട്ടത്. താന്‍ പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും ഭാവന വെളിപ്പെടുത്തുകയായിരുന്നു.