Tuesday 09 April 2019 04:59 PM IST : By സ്വന്തം ലേഖകൻ

കാടിന്റെ കഥ പറഞ്ഞ് ’കാർബൺ’; ഫഹദും മംമ്തയും ആദ്യമായി ഒരുമിക്കുന്നു

fahad-mamtha

ഫഹദ് ഫാസിലും മംമ്ത മോഹന്‍ദാസും ആദ്യമായി നായികാ-നായകന്മാരാകുന്നു. കാടിൻറെ കഥ പറയുന്ന സിനിമയ്‌ക്ക് ’കാര്‍ബണ്‍’ എന്നാണ് പേരിട്ടിരിക്കുന്നത്. വേണു സംവിധാനം ചെയ്യുന്ന ’കാർബൺ’ ഒരു സസ്പെൻസ് ത്രില്ലറായിരിക്കും.

സിബി തോട്ടപ്പുറമാണ് സിനിമ നിർമ്മിക്കുന്നത്. സിനിമയ്‌ക്ക് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് കെ യു മോഹനാണ്. വിശാല്‍ ഭരദ്വാജിന്റേതാണ് സംഗീതം. ഓഗസ്റ്റ് അവസാനത്തോടെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.