Thursday 14 February 2019 05:15 PM IST : By സ്വന്തം ലേഖകൻ

പ്രണയത്തിന് വേണ്ടി നിങ്ങൾ എത്ര ദൂരം സഞ്ചരിക്കും? കൊമ്രേഡ് ഇൻ അമേരിക്കയുടെ പോസ്റ്റർ ഹിറ്റ്

cia

ദുൽഖർ സൽമാൻ- അമൽ നീരദ് കൂട്ടുകെട്ടിലൊരുങ്ങുന്ന ചിത്രമായ ‘കൊമ്രേഡ് ഇൻ അമേരിക്ക’ യ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് എല്ലാ ഡിക്യു ആരാധകരും. ചിത്രത്തിന്റെ സംഗീതത്തിനായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ സിനിമയുടെ പുതിയ പോസ്റ്റർ പങ്ക് വെച്ചിരിക്കുകയാണ് ദുൽഖർ. ചിത്രത്തിലെ സംഗീതത്തിനായി കാത്തിരിക്കുന്നു.ലാലാലലാ...ലാലാലലാ....എന്നും തമാശരൂപേണ പറഞ്ഞിട്ടുണ്ട് ദുല്‍ഖര്‍. അഴകിയരാവണന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടി സംഗീത സംവിധായകനോട് ആവശ്യപ്പെടുന്ന സംഗീതമാണിത്. ദുൽഖറും നായികയും തിരിഞ്ഞു നിൽക്കുന്ന പോസ്റ്ററിൽ ഇങ്ങനെ എഴുതിയിട്ടുമുണ്ട്, ‘പ്രണയത്തിന് വേണ്ടി നിങ്ങൾ എത്ര ദൂരം സഞ്ചരിക്കും?’. രാഷ്ട്രീയത്തിനും പ്രണയത്തിനും പ്രാധാന്യം നൽകുന്ന ചിത്രത്തിൽ അജി മാത്യു എന്ന പാലാക്കാരനായിട്ടാണ് ദുൽഖർ എത്തുന്നത്.

പ്രശസ്‌ത ഛായാഗ്രാഹകൻ സി.കെ.മുരളീധരന്റെ മകൾ കാർത്തികയാണ് ദുൽഖറിന്റെ നായിക. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. സൗബിൻ ഷാഹിർ, ജോൺ വിജയ്, ജിനു ജോസഫ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

അമൽ നീരദിന്റെ സഹായി ആയിരുന്ന രണദിവെയാണ് ഛായാഗ്രാഹണം നിർവഹിച്ചത്. ഷിബിൻ ഫ്രാൻസ് ആണ് തിരക്കഥ എഴുതിയത്. അമൽ നീരദും അൻവർ റഷീദും ചേർന്നാണ് നിർമാണം. ഈ വർഷം തന്നെ കൊമ്രേഡ് ഇൻ അമേരിക്ക തീയറ്ററുകളിലെത്തും.