Tuesday 19 March 2019 05:15 PM IST : By സ്വന്തം ലേഖകൻ

മായാമോഹിനി, സൗണ്ട് തോമ എന്നീ ചിത്രങ്ങൾക്ക് ശേഷം കിടിലൻ മേക്കോവറിൽ ദിലീപ് വീണ്ടുമെത്തുന്നു

dileep-make

കുഞ്ഞിക്കൂനൻ, ചാന്ത്‌പൊട്ട്, മായാമോഹിനി, സൗണ്ട് തോമ എന്നീ ചിത്രങ്ങൾക്കുശേഷം കിടിലൻ മേക്കോവറുകളിൽ ദിലീപെത്തുന്നു. മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രം 'കമ്മാരസംഭവ'ത്തിൽ ദിലീപ് എത്തുന്നത് 90 വയസുകാരന്റെ റോളിൽ. സിനിമയിൽ മുത്തച്ഛൻ കഥാപാത്രത്തിൽ മാത്രമല്ല മറ്റുപല വ്യത്യസ്ത ഗെറ്റപ്പുകളിലും ദിലീപ് എത്തുന്നുണ്ട്.

അതീവ രഹസ്യ സ്വഭാവത്തോടെയാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. തമിഴ് നടൻ സിദ്ധാർഥ് സിനിമയിൽ ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു. ദിലീപിനെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഒരു കിടിലൻ മേക്കോവർ ഉണ്ടാകുമെന്നാണ് വാർത്തകൾ.