Wednesday 03 April 2019 04:51 PM IST : By സ്വന്തം ലേഖകൻ

ബാഹുബലിയുടെ സംവിധായകൻ ഞാനായിരുന്നെങ്കിൽ രമ്യയെ കാസ്റ്റ് ചെയ്യില്ല: കൃഷ്‌ണവംശി

krishnavamsi02

ബാഹുബലിയുടെ അമ്മ വേഷം ഗംഭീരമാക്കിയ നടിയാണ് രമ്യ കൃഷ്ണൻ. ശിവകാമി ദേവിയായി മാറിയ രമ്യയെ തേടി സിനിമാലോകത്ത് നിന്നും നിരവധി പേർ പ്രശംസയുമായെത്തി. സിനിമയുടെ സംവിധായകൻ രാജമൗലി പോലും രമ്യയല്ലാതെ മറ്റാരും ഈ റോളിന് അനുയോജ്യയല്ല എന്നുപറഞ്ഞു. തെന്നിന്ത്യൻ സുന്ദരി ശ്രീദേവിയെ പിന്തള്ളിയായിരുന്നു ഈ അഭിപ്രായ പ്രകടനം. യഥാർത്ഥത്തിൽ ഈ റോൾ ചെയ്യേണ്ടിയിരുന്നത് ശ്രീദേവിയായിരുന്നു.

എന്നാൽ ഞാനായിരുന്നു ബാഹുബലി എടുത്തിരുന്നതെങ്കിൽ രമ്യയെ ഈ സിനിമയ്‌ക്ക് വേണ്ടി കാസ്റ്റ് ചെയ്യില്ലായിരുന്നു എന്ന് പറഞ്ഞു ഞെട്ടിച്ചിരിക്കുകയാണ് സംവിധായകൻ കൃഷ്‌ണവംശി. തമിഴിലെയും തെലുങ്കിലെയും പ്രശസ്തനായ സംവിധായകനാണ് കൃഷ്‌ണവംശി. അറിയപ്പെടുന്ന സംവിധായകൻ മാത്രമല്ല രമ്യ കൃഷ്ണന്റെ ഭർത്താവ് കൂടിയാണ് ഇദ്ദേഹം. രമ്യയെ ഒരിക്കലും ആർട്ടിസ്റ്റായി കാണാൻ കഴിയില്ലെന്നും, അവരെ വച്ച് സിനിമയെടുക്കുന്ന കാര്യം ചിന്തിക്കാൻ പോലും വയ്യെന്നും കൃഷ്‌ണവംശി പറഞ്ഞു. ബാഹുബലിയിലെ റോൾ രമ്യ ഗംഭീരമാക്കിയെന്നും കൃഷ്‌ണവംശി കൂട്ടിച്ചേർത്തു.

ഇതിനിടയ്ക്ക് കൃഷ്‌ണവംശിയും രമ്യ കൃഷ്ണനും തമ്മിൽ വേർപിരിയുകയാണെന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഇത്തരം വാർത്തകളെയെല്ലാം നിഷേധിച്ച അദ്ദേഹം താനൊരു കുടുംബസ്ഥനാണെന്നും ആറിൽ പഠിക്കുന്ന മകനുവേണ്ടിയാണ് ഇനിയുള്ള തന്റെ ജീവിതമെന്നും കൂട്ടിച്ചേർത്തു.

krishnavamsi23