Friday 14 June 2019 05:14 PM IST

‘അന്നു ഷങ്കർ വന്നത് ഓട്ടോയിൽ, ഇന്നു പോകുന്നത് റോൾസ് റോയിസിൽ’

Vijeesh Gopinath

Senior Sub Editor

kt-kunjumon1 ‌ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ബ്രഹ്മാണ്ഡ സംവിധായകന്‍ എന്ന പേരിന് അര്‍ഹനാണ് ഷങ്കർ. ’ജെന്റില്‍മാന്‍’ മുതല്‍ ’ഐ’ വരെയുള്ള ഷങ്കറിന്റെ എല്ലാ ചിത്രങ്ങളും കോടികള്‍ വാരിക്കൂട്ടി. ഷങ്കറിനെ ആദ്യമായി സംവിധായകന്‍ ആക്കുന്നത് കെ.ടി. കുഞ്ഞുമോൻ ആണ്. ‌‌ഷങ്കറിന്റെ ഉയര്‍ച്ചയെ കുറിച്ച് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ കെ.ടി. കുഞ്ഞുമോൻ മനസുതുറന്നു.

"ഒന്നും മറന്നിട്ടില്ല. അന്നു സംവിധായകൻ ഷങ്കറിന്റെ കൈയിൽ അഡ്വാൻസായി അയ്യായിരം രൂപ വച്ചു കൊടുത്ത് ഞാൻ പറഞ്ഞു, ‘ഇത് അഞ്ചു കോടിമാതിരി. നീ കയറി വരും.’ അതു സത്യമായി. അന്നെന്നെ കാണാൻ ഓട്ടോയിലും പഴയ സ്കൂട്ടറിലുമൊക്കെ വന്ന ഷങ്കർ ഇന്നു യാത്ര ചെയ്യുന്നത് റോൾസ് റോയിസിലാണ്. കോടികള്‍ പ്രതിഫലം വാങ്ങുന്നു. എനിക്കതിൽ സന്തോഷമേയുള്ളു. എന്റെ കൈ കൊണ്ടു കൊടുത്ത ആദ്യ പ്രതിഫലം മോശമായില്ലല്ലോ.

ഞാന്‍ നിർമിച്ച ‘വസന്തകാല പറവൈ’ എന്ന സിനിമയിൽ അസിസ്റ്റന്റായിരുന്നു ഷങ്കർ. ഒരു മെലിഞ്ഞ പയ്യൻ. പക്ഷേ, അവന്റെ ഉള്ളിൽ തീയുണ്ടെന്ന് അന്നേ മനസ്സിലായി. ജെന്‍റില്‍മാന്‍ ഹിറ്റായപ്പോൾ പ്രതിഫലത്തിനു പുറമേ രണ്ടു താക്കോല്‍ കൂടി സമ്മാനിച്ചു. ഒന്നു ഫ്ളാറ്റിന്റെയും രണ്ടാമത്തേത് അന്നത്തെ സ്റ്റാര്‍ കാര്‍ ആയ മാരുതി 800 ന്റെയും.

ഷങ്കറിന് എന്തും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം കൊടുത്തിരുന്നു. ഒരു സീനിൽ നായകൻ‌ അർജുൻ ബൈക്കോടിച്ച് ട്രെയിൻ ചെയ്സ് ചെയ്യണം. ട്രെയിനിന്റെ മുകളിലൂടെ ബൈക്ക് ചാടിക്കുന്നതു കൂടുതല്‍ നന്നാകും എന്നു ഞാന്‍ നിർദേശിച്ചു. അതിനുവേണ്ടി കൂറ്റൻ സെറ്റിട്ടു. ഞാൻ കൊടുത്ത ഫെസിലിറ്റി, കോൺഫി‍ഡൻസ്... ഷങ്കറിന്റെ വിജയത്തിൽ അതും കൂടിയുണ്ട്.

സിനിമകളുടെ ലൊക്കേഷനിൽ ഞാൻ പോകാറില്ല. ഞാനെത്തുമ്പോൾ സംവിധായകനും നടന്മാരുമൊക്കെ കോൺഷ്യസായാൽ അതു സിനിമയെ ബാധിക്കും. ലക്ഷങ്ങൾ പൊടിയുന്ന സീനുകളാകും ചില ദിവസങ്ങള്‍ ഷൂട്ട് ചെയ്യുക. കാറുകളൊക്കെയാകും കത്തിച്ചു കളയുക. ‘രക്ഷകൻ’ സിനിമയ്ക്കായി അമ്പതു സീലോ കാറുകൾ ഫാക്ടറിയിൽ നിന്നു നേരിട്ടു വാങ്ങി. പുത്തൻ കാറുകൾ. എഞ്ചിൻ മാറ്റി വച്ചു. എന്നിട്ടു ഷൂട്ടിനായി കത്തിച്ചിട്ടുണ്ട്." കുഞ്ഞുമോൻ പറയുന്നു.

kt-shankar

അഭിമുഖം പൂർണ്ണമായും വായിക്കാൻ ലോഗിൻ ചെയ്യൂ