Friday 19 January 2018 01:52 PM IST : By സ്വന്തം ലേഖകൻ

കാതല്‍ മന്നനായി ദുല്‍ഖര്‍ സല്‍മാന്‍! 'ജെമിനി ഗണേശൻ ലുക്ക്' തരംഗമാകുന്നു

dq_mahanati2

പ്രശസ്ത തെലുങ്കു നായിക സാവിത്രിയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന മഹാനദി എന്ന ചിത്രത്തിലെ ദുൽഖറിന്റെ 'ജെമിനി ഗണേശൻ ലുക്ക്' ട്വിറ്ററിൽ തരംഗമാകുന്നു. വെള്ള സ്യൂട്ടും പാന്റുമണിഞ്ഞ് പഴയകാല ചിത്രങ്ങളെ ഓർമിപ്പിക്കുന്ന ഹെയർ സ്റ്റൈലോടെ നിക്കുന്ന ദുൽഖറിന്റെ ചിത്രം കണ്ട് ഇതിനേക്കാള്‍ അനുയോജ്യനായ നടന്‍ വേറെ ഇല്ല എന്നു പറയുകയാണ് ആരാധകര്‍.
 
തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രമൊരുങ്ങുന്നത്. തമിഴിൽ 'നടികർ തിലകം' എന്നാണ് നാഗ് അശ്വിന്‍ സംവിധായകനാകുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തില്‍ കീർത്തി സുരേഷാണ്  നടി സാവിത്രിയായി എത്തുന്നത്. ജെമിനി ഗണേശന്റെ നാല് ഭാര്യമാരിൽ ഒരാളായിരുന്നു സാവിത്രി. ചിത്രത്തിൽ തെന്നിന്ത്യൻ താരം സാമന്തയും പ്രധാന വേഷത്തിലെത്തുന്നതായാണ് വാര്‍ത്തകള്‍. താനാ സേര്‍ന്ത കൂട്ടം ഉള്‍പ്പടെ മികച്ച തമിഴ് ചിത്രങ്ങളിലും തെലുങ്കിലും തിളങ്ങിയ കീര്‍ത്തി സുരേഷിനെയും സാവിത്രിയായി ആരാധകര്‍ മനസ്സിലേറ്റിക്കഴിഞ്ഞു.

dq_mahanati



മാർച്ച് 29 ന് ചിത്രം തീയേറ്ററുകളിൽ എത്തിക്കാനാണ് അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. തെലുങ്കിൽ ദുൽഖർ സൽമാന്റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. കലി എന്ന ചിത്രം നേരത്തെ തെലുങ്കിലേക്ക് മൊഴിമാറ്റം ചെയ്ത് റിലീസ് ചെയ്തതിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. വൈജയന്തി മൂവീസും സ്വപ്ന സിനിമയും ചേർന്ന നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രണ്ടു ഭാഷകളിലും നാഗ് അശ്വിന്‍ തന്നെയാണ് സംവിധാനം.