Monday 08 April 2019 05:05 PM IST : By സ്വന്തം ലേഖകൻ

ദുൽഖർ സൽമാൻ ബോളിവുഡിലേക്ക്; അരങ്ങേറ്റം ’ലഞ്ച് ബോക്സി’ലൂടെ പ്രശസ്തനായ ഇര്‍ഫാന്‍ ഖാനോടൊപ്പം!

dq-irrfan

മലയാളത്തിന്റെ പ്രിയ യുവതാരം ദുൽഖർ സൽമാന് മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലും വലിയൊരു ആരാധക നിര തന്നെയുണ്ട്. ’ഓക്കേ കണ്മണി’ എന്ന മണിരത്നം ചിത്രത്തിൽ അഭിനയിച്ചതോടെ ദുൽഖറിന് ഇന്ത്യൻ സിനിമാ രംഗത്തു നിന്നും നിരവധി പ്രശംസകൾ  ലഭിച്ചു. ദുൽഖറിന്റെ അഭിനയത്തെ പുകഴ്‌ത്തി ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മയടക്കമുള്ളവർ രംഗത്തെത്തി. ഇതെല്ലാം ദുൽഖറിന്റെ കരിയർ ഗ്രാഫ് ഉയർത്തി. ഇപ്പോൾ ബോളിവുഡിൽ നിന്നും താരത്തിന് ക്ഷണവും ലഭിച്ചുകഴിഞ്ഞു.

റോണി സ്‌ക്രുവാല നിര്‍മിക്കുന്ന ചിത്രത്തിലൂടെയാണ് ദുൽഖർ ബോളിവുഡിൽ എത്തുന്നത്. താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം ഇര്‍ഫാന്‍ ഖാനോടൊപ്പം ആണെന്നതാണ് മറ്റൊരു പ്രത്യേകത. അക്ഷയ് ഖുറാനയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഹുസൈന്‍ ദലാല്‍, അക്ഷയ് ഖുറാന എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ ഷൂട്ടിങ് സെപ്റ്റംബറിൽ തുടങ്ങും.