Thursday 28 February 2019 05:54 PM IST : By സ്വന്തം ലേഖകൻ

സംശയിക്കേണ്ട കുഞ്ഞിക്ക തന്നെ; മുടിവളർത്തി മരണമാസ് ലുക്കിൽ ദുൽഖർ സൽമാൻ

dq

ഞാൻ, ചാർലി എന്നീ ചിത്രങ്ങളിലെ അടിമുടി മെയ്ക്ക് ഓവറിലൂടെ ആരാധകരെ വിസ്മയിപ്പിച്ച ദുൽഖർ വീണ്ടും മുടി വളർത്തി വ്യത്യസ്ത ലുക്കിൽ. ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന 'സോളോ' എന്ന ചിത്രത്തിലെ ഷൂട്ടിങ് ചിത്രങ്ങളാണ് ദുല്‍ഖറിന്റെ പുതിയ ലുക്ക് എന്ന പേരിൽ ശ്രദ്ധനേടുന്നത്. കൊച്ചിയിലാണ് ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്നത്.

ലുക്കിൽ മാത്രമല്ല സോളോ എന്ന സിനിമയ്ക്കുമുണ്ട് ഏറെ പ്രത്യേകത. അഞ്ച് ചിത്രങ്ങള്‍, അഞ്ച് നായികമാര്‍ അഞ്ച് ഹ്രസ്വ ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ ആന്തോളജിയാണ് സോളോ. മുംബൈയിലെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയാണ് ടീം കൊച്ചിയില്‍ എത്തിയത്. അടുത്തഘട്ട ഷൂട്ടിങ് മെയില്‍ ഷിംലയില്‍ ആരംഭിയ്ക്കും. കബാലി ചിത്രത്തിലൂടെ ശ്രദ്ധേയായ ധന്‍സിക ഈ ചിത്രത്തിലൂടെ മലയാളത്തിലെത്തുമെന്നും റിപ്പോർട്ടുണ്ട്. ഏതായാലും കുഞ്ഞിക്കയുടെ പുതിയ ലുക്കിനായി കാത്തിരിപ്പിലാണ് ഡിക്യു ആരാധകർ.

വായിക്കാം: തെലുങ്കിൽ ഒരു കൈ നോക്കാൻ ദുൽഖർ സൽമാൻ