Monday 08 April 2019 04:07 PM IST : By സ്വന്തം ലേഖകൻ

സൗബിന്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കും; 'പറവ'യ്‌ക്ക് ദുല്‍ഖറിന്റെ ഉറപ്പ്

dq-parava1

നടൻ സൗബിൻ സഹീർ ആദ്യമായി സംവിധാന രംഗത്തെത്തുന്ന സിനിമയാണ് ‘പറവ’. സിനിമയിൽ പ്രധാന വേഷത്തിലെത്തുന്ന ദുൽഖർ സൽമാൻ അടുത്തദിവസം ചിത്രത്തിന്റെ പോസ്റ്റർ ഫെയ്സ്ബുക് പേജിലൂടെ പുറത്തുവിട്ടു. ’പറവ’യ്ക്ക് താൻ ഗ്യാരണ്ടി നൽകുന്നുവെന്നും, ഈ സിനിമ മറ്റു ചിത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാണെന്നും ദുൽഖർ പറഞ്ഞു. സൗബിന്‍ പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്നും ദുല്‍ഖര്‍ കൂട്ടിച്ചേർത്തു.

അന്‍വര്‍ റഷീദും ഷൈജു ഉണ്ണിയും ചേർന്നാണ് ’പറവ’ നിർമ്മിക്കുന്നത്. ദുൽഖർ ഈ സിനിമയിൽ അതിഥി വേഷമാണെന്നും സൂചനയുണ്ട്. ചിത്രത്തിൽ അബി, സൈനുദ്ദീന്‍, ഹരിശ്രീ അശോകന്‍ എന്നിവരുടെ മക്കളായ ഷെയ്ന്‍ നിഗം, സിനില്‍ സൈനുദ്ദീന്‍, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.