Tuesday 26 February 2019 02:49 PM IST : By സ്വന്തം ലേഖകൻ

ഗുസ്തിക്കാരായി ടോവിനോയും രൺജി പണിക്കരും; ഗോദയുടെ ട്രെയ്‌ലർ കാണാം

godha12

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം ഗോദയുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. ബേസില്‍ ജോസഫാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വാമിക ഗബിനാണ് ചിത്രത്തിലെ നായിക. ഗുസ്തിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ രൺജി പണിക്കരും മുഖ്യ വേഷത്തിലെത്തുന്നു. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.