Saturday 04 May 2019 04:40 PM IST : By സ്വന്തം ലേഖകൻ

’ഗൂഢാലോചന’യിൽ അജു; 40 ദിവസത്തെ കഥയിങ്ങനെ!

goodalochana

നടൻ ധ്യാൻ ശ്രീനിവാസൻ എഴുത്തുകാരനാകുന്ന ആദ്യ ചിത്രമാണ് ’ഗൂഢാലോചന.’ സിനിമയുടെ മോക്ക് ടീസർ പുറത്തിറങ്ങി. സിനിമയുടെ 40 ദിവസങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നായകൻ ധ്യാൻ ആണെങ്കിലും അജുവാണ് ടീസറിൽ തിളങ്ങിയിരിക്കുന്നത്.

സാൾട്ട് ആൻഡ് പെപ്പർ ലുക്കിലുള്ള അജുവിന്റെ മേക്ക് ഓവർ ആണ് ഏറെ രസകരം. തോമസ് സെബാസ്റ്റ്യൻ ആണ് സിനിമയുടെ സംവിധായകൻ. ലോഹം ഫെയിം നിരഞ്ജനയാണ് സിനിമയിൽ നായികയായെത്തുന്നത്. ശ്രീനാഥ് ഭാസിയും ഒരു സുപ്രധാന വേഷത്തിൽ എത്തുന്നു.

കോഴിക്കോട് ബീച്ചിലും പരിസര പ്രദേശങ്ങളിലുമായാണ് സിനിമ ഷൂട്ടിങ് നടന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക്‌ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഇസാന്‍ പിക്ചേഴ്സിന്റെ ബാനറില്‍ അജാസ് ആണ് ’ഗൂഢാലോചന’ നിർമ്മിക്കുന്നത്. ടീസർ കാണാം;