Thursday 21 March 2019 02:34 PM IST : By ബി. ശ്രീരേഖ

’സത്യ’യിലെ പാട്ട് ഭക്തിഗാനമോ അതോ ഐറ്റം സോങ്ങോ? ഗോപി സുന്ദർ സത്യം വെളിപ്പെടുത്തുന്നു

gopi-fi ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

മലയാളത്തിലെ തിരക്കുള്ള സംഗീത സംവിധായകരിൽ ഒരാളാണ് ഗോപി സുന്ദർ. ഗോപിയുടെ പാട്ടുകൾ ഇറങ്ങിയാൽ അത് സൂപ്പർഹിറ്റാകുമെന്ന് ഉറപ്പാണ്, ഒപ്പം പെരുമഴ പോലെ ട്രോളുകളുമുണ്ടാകും. ഗോപി അടുത്തകാലത്തു ഏറ്റവും കൂടുതൽ വിമർശനം ഏറ്റുവാങ്ങിയത് സത്യയിലെ ’ചിലങ്കകൾ’ എന്ന പാട്ടിനാണ്. ഭക്തിഗാനത്തിനൊപ്പം ഐറ്റം ഡാൻസ് ചെയ്യുന്നു എന്ന രീതിയിലായിരുന്നു വിമർശനങ്ങളെല്ലാം. യഥാർത്ഥത്തിൽ ആ ഗാനത്തിനു എന്താണ് സംഭവിച്ചതെന്ന് വനിതയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ഗോപി തന്നെ വെളിപ്പെടുത്തുന്നു.

“നല്ലൊരു പാട്ട്  വേണം എന്ന് എന്നോടു പറഞ്ഞിട്ട് ഞാൻ ചെയ്തു കൊടുത്തതാണ് ‘സത്യ’ എന്ന സിനിമയിലെ ‘ചിലങ്കകൾ’ എന്ന സോങ്. പക്ഷേ, ഇത്രയും ഹെവി സ്റ്റെപ്്സ് ഉള്ള ഡാൻസാണ് സീനിലെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ആ സിനിമയുടെ സംവിധായകൻ അന്തരിച്ചു. പാട്ടുരംഗത്തെ കുറിച്ച് അതിന്റെ ഡാൻസ് കൊറിയോഗ്രാഫറോടാണു ചോദിക്കേണ്ടത്.

ട്രോളർമാർ ‘കോപ്പി സുന്ദർ’ എന്ന് കളിയാക്കുമ്പോൾ ഞാനത് സ്പോർട്സ്മാൻ സ്പിരിറ്റിലെടുക്കുന്നു. ഒരു തരത്തിൽ പബ്ലിസിറ്റിയുമാണല്ലോ. കുറേ നല്ല പാട്ടുകൾ ചെയ്തിട്ട് ആരും തിരിഞ്ഞു നോക്കുന്നില്ലെങ്കിൽ എന്താണ് കാര്യം? സിനിമാ സംഗീതം  ബിസിനസ് കൂടിയാണ്. ബിസിനസ് തീരെയില്ലെങ്കിൽ ഞാൻ പ്രതിഫലം വാങ്ങാതെ ശുദ്ധസംഗീതം മാത്രം ചെയ്യണം. അപ്പോൾ ഞാൻ മാത്രമേയുണ്ടാകൂ കേൾക്കാൻ.’’ ഗോപി സുന്ദർ പറയുന്നു.

അഭിമുഖത്തിന്റെ പൂർണ്ണരൂപം പുതിയ ലക്കം വനിതയിൽ വായിക്കാം