Monday 25 February 2019 04:52 PM IST : By സ്വന്തം ലേഖകൻ

ഡ്യൂപ്പെന്നു പറഞ്ഞ് മമ്മൂട്ടിയെ പരിഹസിക്കുന്നവർക്ക് മറുപടിയുമായി ഇക്ക ഫാൻസ്‌! വിഡിയോ കാണാം

mammotty-fight

ആക്ഷൻ രംഗങ്ങളുടെ പേരിൽ ഏറ്റവും കൂടുതൽ പഴി കേൾക്കുന്ന സൂപ്പർതാരമാണ് മമ്മൂട്ടി. അതുപോലെ കൂടുതലും ഡ്യൂപ്പിനെ ഉപയോഗിക്കുന്നത് മമ്മൂക്കയാണെന്നാണ് പൊതുവെയുള്ള സംസാരം. എന്നാൽ ഇതൊക്കെ വിമർശകർ അസൂയകൊണ്ട് പറഞ്ഞു പരത്തുന്നതാണെന്നാണ് ഇക്ക ഫാൻസ്‌ പറയുന്നത്.

എന്തായാലും ഇക്ക ഫാൻസിന്റെ അഭിപ്രായത്തെ ബലപ്പെടുത്തിക്കൊണ്ട് മമ്മൂട്ടിയുടെ പുതിയ ചിത്രം ഗ്രേറ്റ് ഫാദറിലെ ആക്ഷന്‍ രംഗങ്ങളുടെ മേക്കിങ് വിഡിയോ യൂട്യൂബിൽ റിലീസ് ചെയ്തിട്ടുണ്ട്. ഇതിൽ ഡ്യൂപ്പില്ലാതെ മമ്മൂട്ടി ഒറ്റയ്ക്ക് ഫൈറ്റ് ചെയ്യുന്നതാണ് ആരാധകരെ സന്തോഷിപ്പിച്ചിരിക്കുന്നത്. അടുത്തദിവസം പുറത്തിറങ്ങിയ വിഡിയോ ഇതുവരെ ഒന്നേകാൽ ലക്ഷം പേർ കണ്ടുകഴിഞ്ഞു.

റോപ്പ് സ്റ്റണ്ട് ചെയ്യുന്ന മമ്മൂട്ടിയുടെ കിടിലൻ വിഡിയോ പുറത്തുവിട്ട മമ്മൂട്ടി ഫാന്‍സ് ക്ലബ് പറയുന്നതിങ്ങനെ; ’ഡ്യൂപ്പ് കോപ്പെന്നൊക്കെ പറഞ്ഞു മമ്മൂക്കയെ പരിഹസിക്കുന്ന, മമ്മൂക്കയുടെ പ്രായത്തിൽ കയറു കട്ടിലിൽ പോലും കിടക്കുമോന്നു ഉറപ്പില്ലാത്ത ഞാഞ്ഞൂലുകൾക്ക് ഇത് ഡെഡിക്കേറ്റ് ചെയ്യുന്നു..’ വിഡിയോ കാണാം;