Friday 12 January 2018 12:46 PM IST : By സ്വന്തം ലേഖകൻ

മോഹന്‍ലാല്‍ ഹൃതിക്കിന് നല്‍കിയ പിറന്നാള്‍ ആശംസ ചര്‍ച്ചയാകാന്‍ കാരണമിതാണ്

lal_hritik

ഇക്കഴിഞ്ഞ ജനുവരി 10ന് ബോളിവുഡ് താരമായ ഹൃതിക് റോഷന്റെ നാല്‍പത്തി നാലാം പിറന്നാളായിരുന്നു. അഭിഷേക് ബച്ചൻ, അക്ഷയ് കുമാർ തുടങ്ങിയവരൊക്കെ നടന് ട്വിറ്ററില്‍ ആശംസ അറിയിച്ചു. ഒപ്പം മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലും. എന്നാൽ മോഹന്‍ലാലിന്റെ പിറന്നാള്‍ ആശംസയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. മലയാളത്തില്‍ മാത്രമല്ല ബോളിവുഡിലും.  ട്വിറ്ററിലൂടെയായിരുന്നു ലാലിന്റെ ആശംസ. ഹൃതിക് റോഷൻ ഈ ട്വീറ്റിന് മറുപടിയായി എത്തുകയും ചെയ്തു.  ‘എന്നെ ഒരുപാട് സ്പര്‍ശിച്ചു, പിറന്നാള്‍ ആശംസകള്‍ നേരാന്‍ താങ്കള്‍ എടുത്ത പരിശ്രമത്തിന് ഒരുപാട് നന്ദി സാര്‍.’- ഇതായിരുന്നു ഹൃതിക്കിന്റെ മറുപടി.

എന്നാൽ അന്നുതന്നെയായിരുന്നു മോഹൻലാൽ ഗാനഗന്ധർവൻ യേശുദാസിനും പിറന്നാൾ ആശംസകൾ നേർന്നത്. പക്ഷെ എന്താണ് ബോളിവുഡ് താരത്തിന്റെ ആശംസ മാത്രം ചർച്ചയായത്. അപ്രതീക്ഷിതമായ ഈ പിറന്നാള്‍ ആശംസയ്ക്ക് പിന്നില്‍ വേറെ എന്തെങ്കിലും കാരണമുണ്ടോ എന്ന അന്വേഷണത്തിലാണ് ആരാധകര്‍. കാരണം ഇതുതന്നെ. മോഹന്‍ലാല്‍ ഭീമനാകുന്ന മഹാഭാരതത്തില്‍ ഹൃതിക് റോഷനുണ്ട് എന്ന് നേരത്തെ റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു. 

ഈ പിറന്നാൾ ആശംസയ്ക്കൊപ്പം ലാലിന്റെ ബോളിവുഡ് പ്രോജക്ടും ഏതാണ്ടായെന്നാണ് ആരാധകരിൽ പലരും സോഷ്യൽമീഡിയയിൽ പങ്കുവയ്ക്കുന്ന പ്രതീക്ഷ.  നിമിഷനേരം കൊണ്ട് ഈ പിറന്നാള്‍ ആശംസ വൈറലായത് അതാണെന്നാണ് ഒരു കൂട്ടർ പറയുന്നത്. മോഹൻലാൽ ഭീമനാകുമ്പോഴ്‍ ശ്രീകൃഷ്ണനായി ഹൃതിക് എത്തുമോ എന്നുതുടങ്ങുന്നു ആരാധകരുടെ ചോദ്യങ്ങൾ.

അതേസമയം ലാൽ ഒപ്പം എന്ന ചിത്രത്തിൽ അഭിനയിച്ചുപോലെ കാബിൽ എന്ന ചിത്രത്തിൽ അന്ധനായി എത്തിയ ഹൃതിക്കിന് അന്ന് ആശംസകളും താരം നേർന്നിരുന്നു, അതിനാൽ തന്നെ ഇത് സൗഹൃദത്തിനപ്പുറം ഒന്നുമില്ലെന്നും ചിലർ പറയുന്നു. ഏതായാലും അപ്രതീക്ഷിതമായ ഈ പിറന്നാള്‍ ആശംസയ്ക്ക് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന അന്വേഷണത്തിലാണ് ബി ടൗണിലെ പാപ്പരാസികള്‍.