Monday 08 April 2019 04:10 PM IST : By സ്വന്തം ലേഖകൻ

നന്ദി ലാലേട്ടാ.. ഈ മാസ്മരിക ശബ്ദത്തിന്! നടൻ ജയറാം പറയുന്നു (വിഡിയോ)

jayaram-akashamittayi1

തൊട്ടതെല്ലാം പൊന്നാക്കുന്ന നടനാണ് സൂപ്പർതാരം മോഹൻലാല്‍. അതിനി അഭിനയമായാലും പാട്ടായാലും ഡാൻസായാലും സംഘട്ടനമായാലും താരത്തിന് അതൊരു പ്രശ്നമല്ല. ഇപ്പോൾ മലയാളത്തിന്റെ ശബ്ദ വിസ്മയം കൂടിയാണ് മോഹൻലാലെന്ന്  സാക്ഷ്യപ്പെടുത്തുകയാണ് നടന്‍ ജയറാം. തന്റെ പുതിയ ചിത്രം ’ആകാശമിഠായി’ക്ക് വേണ്ടി ശബ്ദം നൽകിയതിന് മോഹൻലാലിനോട് നന്ദി പറയുകയായിരുന്നു ജയറാം.

മോഹൻലാലിന്റെ മാസ്മരിക ശബ്ദം കൊണ്ട് മാത്രമാണ് തന്റെ സിനിമയുടെ മോഷന്‍ പോസ്റ്റർ ഇത്ര ഹിറ്റായതെന്ന് ഫെയ്‌സ്ബുക് ലൈവിലൂടെ ജയറാം വ്യക്തമാക്കി. വൈക്കം മുഹമ്മദ് ബഷീറിന്റെ ’പ്രേമലേഖന’ത്തിലെ വരികളാണ് മോഹന്‍ലാല്‍ മോഷന്‍ പോസ്റ്ററില്‍ പറയുന്നത്. തമിഴ് നടൻ സമുദ്രക്കനി സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രമാണ് ’ആകാശമിഠായി’. വരലക്ഷ്മി ശരത്കുമാറാണ് നായിക. ഇനിയ, ഇര്‍ഷാദ്, നന്ദന തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ആകാശമിഠായിയുടെ മോഷൻ പോസ്റ്റർ കാണാം;