Saturday 16 February 2019 05:18 PM IST : By സ്വന്തം ലേഖകൻ

സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിൽ ജയറാം; ’സത്യ’യുടെ ടീസര്‍ കാണാം

jayaram

ജയറാം നായകനാകുന്ന ’സത്യ’യുടെ ടീസര്‍ പുറത്തിറങ്ങി. അന്തരിച്ച സംവിധായകന്‍ ദീപന്‍ അവസാനമായി സംവിധാനം ചെയ്‍ത സിനിമയാണ് സത്യ. സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ജയറാം സിനിമയിലെത്തുന്നത്. ’ലീല’യിലൂടെ മലയാളികൾക്ക് സുപരിചിതയായ പാർവതി നമ്പ്യാരാണ് ചിത്രത്തിൽ നായിക. നടി റോമയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. എ.കെ. സാജനാണ് സിനിമയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഗോപീസുന്ദർ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു.