Tuesday 16 January 2018 11:09 AM IST : By സ്വന്തം ലേഖകൻ

പുതിയ കാര്‍ വാങ്ങാന്‍ എത്തിയ ജയസൂര്യയെ ഞെട്ടിച്ച് ബെന്‍സ് ഷോറൂം സ്റ്റാഫ്; വിഡിയോ കാണാം

jayan_benz

ക്രിസ്മസിന് റിലീസ് ആയ ആട്‌ 2 നിറഞ്ഞ സദസിൽ  വിജയ പ്രദർശനം തുടരുകയാണ്. ഒപ്പം മലയാളി മനസ്സുകയ്യടക്കി ഷാജി പാപ്പനും. ജയസൂര്യക്ക് ഇത് തുടർച്ചയായ വിജയങ്ങളുടെ കാലമാണ്. പുണ്യാളന്റെ രണ്ടാം ഭാഗവും ആട് 2 ഉം ഹിറ്റ് ആക്കി കരിയറില്‍ രണ്ട് ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങള്‍ ഒരേ സമയം വന്‍ വിജയമാക്കിയ താരം എന്ന റെക്കോര്‍ഡും ജയസൂര്യയ്ക്ക് സ്വന്തം. സന്തോഷങ്ങള്‍ക്കൊപ്പം തന്റെ പ്രിയ വാഹന ബ്രാന്‍ഡായ  ബെൻസിന്റെ എസ്‌ യു വി യും താരം സ്വന്തമാക്കിയിരിക്കുകയാണ്. ബെൻസിന്റെ ലക്ഷ്വറി എസ്‌യുവി ജിഎൽസി 220 ഡിയാണ് ജയസൂര്യ സ്വന്തമാക്കിയത്.

ഷാജി പാപ്പന്റെ വിജയാഘോഷത്തിനിടെ കാര്‍ വാങ്ങാന്‍ ബെന്‍സ് ഷോറൂമിലെത്തിയ താരത്തെയും കുടുംബത്തെയും ഷോറൂം സ്റ്റാഫ് ഞെട്ടിച്ചതിന്റെ വിഡിയോ സോഷ്യല്‍മാഡിയയില്‍ വൈറലാകുകയാണ്. കൊച്ചിയിലെ ബെൻസ് ഡീലർഷിപ്പായ രാജശ്രീ മോട്ടോഴ്സിൽ നിന്നാണ് താരം പുതിയ വാഹനം സ്വന്തമാക്കിയത്.  സരിത ജയസൂര്യക്കും മക്കള്‍ക്കും ഒപ്പം എത്തിയ ജയസൂര്യയെ ഷാജിപ്പാപ്പനും പരിവാരങ്ങളുമാണ് സ്വീകരിച്ചത്. ഷോറൂം ജീവനക്കാർ തന്നെയാണ് ആട് 2 വിലെ സർബത്ത് സമീറും അറയ്ക്കൽ അബുവുമൊക്കെയായി എത്തിയത്. വിഡിയോ കാണാം.