Saturday 04 May 2019 04:14 PM IST : By സ്വന്തം ലേഖകൻ

ജുവൽ മേരി തമിഴിൽ നായികയാവുന്നു; ’അണ്ണാദുരൈ’യുടെ ട്രെയിലര്‍ കാണാം

jewel-mary45

നടിയും അവതാരകയുമായ ജുവൽ മേരി നായികയാവുന്ന ആദ്യ തമിഴ് സിനിമ ’അണ്ണാദുരൈ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. സംഗീത സംവിധായകനും നടനുമായ വിജയ് ആന്റണിയാണ് സിനിമയിൽ നായകനായെത്തുന്നത്. സിനിമയുടെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നതും വിജയ് ആന്റണിയാണ്. ജി ശ്രീനിവാസനാണ് സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രം ഡിസംബറിൽ തിയറ്ററുകളിലെത്തും. ട്രെയ്‌ലർ കാണാം;