Thursday 20 June 2019 04:45 PM IST : By സ്വന്തം ലേഖകൻ

മനോഹരമായി ചുവടുവച്ച് കല്യാണി പ്രിയദർശൻ; ’ഹലോ’യിലെ ഗാനം കാണാം

kalyani-dance

സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണി പ്രിയദർശൻ നായികയാവുന്ന ’ഹലോ’യിൽ മനോഹര ഗാനം പുറത്തിറങ്ങി. ക്യൂട്ട് ലുക്കിലാണ് ചിത്രത്തിൽ കല്യാണിയെത്തുന്നത്. ഒറ്റദിവസം കൊണ്ട് ഏഴു ലക്ഷത്തോളം പേരാണ് ഈ പാട്ട് കണ്ടത്. അനൂപ് റൂബെൻസിന്റേതാണു സംഗീതം. ആക്ഷനു പ്രാധാന്യം നൽകുന്ന ചിത്രത്തിൽ സൂപ്പർതാരം നാഗാർജുനയുടെ മകൻ അഖില്‍ അക്കിനേനിയാണ് നായകനാകുന്നത്. സിനിമയിൽ പാർക്കൗര്‍ അഭ്യാസിയായാണ് അഖിൽ എത്തുന്നത്.

തമിഴ് സംവിധായകൻ വിക്രം കുമാർ തെലുങ്കിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ’ഹലോ’. ജഗപതി ബാബു, രമ്യ കൃഷ്ണൻ എന്നിവരാണ് മറ്റു സുപ്രധാന താരങ്ങൾ. അനുപ് റൂബെൻസ് സംഗീതം. ഛായാഗ്രഹണം പി.എസ്. വിനോദ്. അന്നപൂർണ സ്റ്റുഡിയോസിന്റെ ബാനറിൽ നാഗാർജുനയാണ് സിനിമ നിർമ്മിക്കുന്നത്. വിഡിയോ കാണാം;