Thursday 21 March 2019 02:59 PM IST : By സ്വന്തം ലേഖകൻ

പ്രണയം ആഘോഷമാക്കി ഒരു സിനിമാക്കാരനി‍ലെ “കണ്ണാകെ” എന്ന ഗാനം

kannake

‘ഒരു സിനിമാക്കാരനി’ലെ രണ്ടാമത്തെ വിഡിയോ ഗാനം റിലീസ് ചെയ്തു. “കണ്ണാകെ” എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനും ടീനു ടെല്ലൻസും ചേർന്നാണ്. യുവത്വവും പ്രണയവും ആഘോഷമാക്കിയ ഈ ഗാനത്തിന് ബിജിബാൽ ആണ് ഈണം പകർന്നിരിക്കുന്നത്. സന്തോഷ് വർമ്മയുടെ വരികൾക്ക് ജീവനേകാൻ വിനീതും രജിഷയും പ്രണയാർദ്രമാക്കിയ രംഗങ്ങളും പാട്ടിനെ പ്രിയതരമാക്കുന്നു.

​​ലിയോ തദേവൂസ് സംവിധാനം നിർവഹിക്കുന്ന ‘ഒരു സിനിമാക്കാരൻ’ എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസനും രജീഷ വിജയനുമാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയ് ബാബു, അനുശ്രീ, രഞ്ജി പണിക്കർ, ഗ്രിഗറി എന്നിവരും ഒരു സിനിമാക്കാരനിൽ അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം സുധീർ സുരേന്ദ്രനും ചിത്രസംയോജനം രഞ്ജൻ എബ്രഹാമുമാണ്. ഒപ്പസ് പെന്റായുടെ ബാനറിൽ തോമസ് പണിക്കരാണ് ചിത്രം നിർമിച്ചിട്ടുള്ളത്. മ്യൂസിക്24x7നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.