Thursday 21 February 2019 02:23 PM IST : By സ്വന്തം ലേഖകൻ

ഇടിക്കിടെ അടി തെറ്റി, വിഷ്ണു ഉണ്ണികൃഷ്ണന്റെ വലതു കൈ ഒടി‍ഞ്ഞു

vishnu

ഷൂട്ടിങിനിടെ കട്ടപ്പനയിലെ ഹൃത്വിക് റോഷൻ ഫെയിം വിഷ്ണു ഉണ്ണികൃഷ്ണന് പരുക്കേറ്റു. മമ്മൂട്ടി നായകനായ സ്ട്രീറ്റ് ലൈറ്റ്സ് എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനിടെയാണ് വിഷ്ണുവിന് അപകടം നേരിട്ടത്. സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വീണ വിഷ്ണുവിന്റെ വലതു കൈക്കാണ് പരുക്കേറ്റത്. ഉടന്‍തന്നെ അദ്ദേഹത്തെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പരിശോധനയിൽ വലതു കൈ ഒടിഞ്ഞതായി കണ്ടെത്തി. വെള്ളിയാഴ്ചയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. 'കട്ടപ്പനയിലെ ഋത്വിക്‌റോഷന്' ശേഷം വിഷ്ണു അഭിനയിക്കുന്ന സിനിമയാണ് ഇത്. പ്രമുഖ ഛായാഗ്രാഹകന്‍ ഷാംദത്ത് സൈനുദ്ദീന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സ്ട്രീറ്റ്‌ലൈറ്റ്‌സ്'. തിങ്കളാഴ്ച ശസ്ത്രക്രിയ നടത്തിയേക്കും. തുടര്‍ന്ന് ഒരുമാസം വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാരുടെ കണക്കുകൂട്ടല്‍.

കമല്‍ഹാസന്റെ 'ഉത്തമവില്ലനും' 'വിശ്വരൂപം 2'നുമൊക്കെ ഛായാഗ്രഹണം നിര്‍വഹിച്ച ഷാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്ട്രീറ്റ്‌ലൈറ്റ്‌സ്. പ്ലേഹൗസ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.