Friday 03 May 2019 04:34 PM IST : By സ്വന്തം ലേഖകൻ

‘മുച്ചേ ഹിന്ദി മാലും..’ പാർവതിയുടെ ‘ഖരീബ് ഖരീബ് സിംഗിളി’ന്റെ ട്രെയിലർ കാണാം

QaribQaribSinggle1

പാർവതിയുടെ ആദ്യ ബോളിവുഡ് ചിത്രം ‘ഖരീബ് ഖരീബ് സിംഗിളി’ന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ പാർവതി സ്വന്തം ശബ്ദത്തിൽ നല്ല മണിമണിയായാണ് ഹിന്ദി പറയുന്നത്. ഇർഫാൻ ഖാനൊപ്പമാണ് പാർവതിയുടെ ബോളിവുഡ് അരങ്ങേറ്റം. റൊമാൻസ്– ട്രാവൽ ലവ് സ്‌റ്റോറിയായ ചിത്രം പതിവ് ഹിന്ദി മസാല ചിത്രങ്ങളിൽ നിന്ന് വ്യത്യസമാണെന്നാണ് റിപ്പോർട്ട്. തനൂജ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

യാത്രയിൽ കണ്ടുമുട്ടുന്ന രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ട്രെയിലർ പാർവതി ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു. താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റത്തെ അഭിനന്ദിച്ചു കൊണ്ട് റിമ കല്ലിങ്കൽ അടക്കമുള്ളവർ രംഗത്തെത്തി. കരിയർ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മറ്റുള്ളവർക്ക് പാർവതിയെ നോക്കി പഠിക്കാമെന്ന് റിമ കുറിപ്പിൽ പറഞ്ഞു.