Tuesday 26 February 2019 03:46 PM IST : By സ്വന്തം ലേഖകൻ

മോഹന്‍ലാലിനെ കണ്ടാൽ ഛോട്ടാഭീമിനെ പോലെയെന്ന് പരിഹാസം; കെആര്‍കെയ്ക്ക് ട്വിറ്ററിലൂടെ പൊങ്കാല

krk-lal

ബോളിവുഡ് നിരൂപകനും നടനുമായ കമാല്‍ ആര്‍ ഖാൻ ട്വിറ്ററിലൂടെ മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിനെ ഒന്ന് പരിഹസിച്ചു. ലാലിനെ കണ്ടാല്‍ ഛോട്ടാഭീമിനെപ്പോലെയാണ് ഇരിക്കുന്നതെന്നും പിന്നെങ്ങിനെയാണ് ഭീമനെ അവതരിപ്പിക്കുക എന്നുമായിരുന്നു കെആര്‍കെയുടെ ട്വീറ്റ്. മഹാഭാരതം സിനിമ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് മോഹന്‍ലാലിനെ കളിയാക്കി കമാല്‍ രംഗത്തെത്തിയത്. ചിത്രത്തിന്റെ നിര്‍മാതാവ് ബി.ആര്‍. ഷെട്ടി എന്തിനാണ് ഇത്രയും പണം ചെലവാക്കുന്നതെന്നും കെആര്‍കെ ചോദിക്കുന്നു.

എന്നാൽ ഇതോടെ കെആര്‍കെയ്‌ക്ക് ശനിദശ ആരംഭിച്ചുവെന്ന് പറയാം. ട്വീറ്റായി മലയാളികളുടെ പൊങ്കാല കണ്ട് കെആര്‍കെയുടെ കണ്ണുതള്ളിപ്പോയി. ഹിന്ദിയിലും മലയാളത്തിലും ഇംഗ്ളീഷിലും മംഗ്ളീഷിലുമൊക്കെയാണ് ആരാധകരുടെ ചീത്തവിളി. ഒരു മലയാള ചിത്രത്തിന് വേണ്ടി 1000 കോടി മുടക്കുന്നു എന്നത് ദേശീയതലത്തിൽ ചർച്ചയായി മാറിയിരിക്കുകയാണ്. എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തെ ആസ്പദമാക്കിയാണ് മഹാഭാരതം ഒരുങ്ങുന്നത്. പരസ്യ സംവിധായകന്‍ വി.എ. ശ്രീകുമാറാണ് ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത്.