Wednesday 20 March 2019 10:23 AM IST : By സ്വന്തം ലേഖകൻ

കട്ട ലോക്കലും കൂതറയുമായി വ്യത്യസ്ത ഗെറ്റപ്പിൽ ചാക്കോച്ചൻ

chakkochan1

മലയാളത്തിലെ ക്യൂട്ട് നായകനായ ചാക്കോച്ചനെ റഫ് ആൻഡ് ടഫ് ഗെറ്റപ്പിൽ ചിന്തിക്കുക ഒരല്പം പ്രയാസമായിരിക്കും. എന്നാൽ കട്ട ലോക്കലും കൂതറയുമായി വ്യത്യസ്തത ഗെറ്റപ്പിൽ കുഞ്ചാക്കോ ബോബൻ എത്തുന്നു. 'വര്‍ണ്യത്തില്‍ ആശങ്ക' എന്ന ചിത്രത്തിനുവേണ്ടിയാണ് ചാക്കോച്ചന്റെ കിടിലൻ മേക്കോവർ.

റൗഡി വേഷത്തിൽ കട്ട കലിപ്പിൽ ഇരിക്കുന്ന ഫോട്ടോ സഹിതം താരത്തിന്റെ ഫെയ്‌സ്ബുക് പേജിലൂടെയാണ് സിനിമാ വിശേഷങ്ങൾ പങ്കുവച്ചത്. ആശങ്കകളില്ലാതെ പ്രേക്ഷകരെ രസിപ്പിക്കുന്ന സിനിമയായിരിക്കും 'വര്‍ണ്യത്തില്‍ ആശങ്ക'യെന്നും ചാക്കോച്ചൻ പറയുന്നു.

'ചന്ദ്രേട്ടന്‍ എവിടെയാ...' എന്ന ഹിറ്റ് ചിത്രത്തിനുശേഷം സിദ്ധാര്‍ഥ് ഭരതന്‍, ആഷിക് ഉസ്മാന്‍ എന്നിവര്‍ ഒന്നിക്കുന്ന ചിത്രമാണ് 'വര്‍ണ്യത്തില്‍ ആശങ്ക.' സിനിമയിൽ ആസിഫ് അലി, ചെമ്പന്‍ വിനോദ് ജോസ്, സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.

ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം തൃശ്ശൂര്‍ ഗോപാല്‍ജിയാണ്. സംഗീതം- പ്രശാന്ത് പിള്ള, കല- ഗോകുല്‍ദാസ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യര്‍, എഡിറ്റര്‍- ഭവന്‍ ശ്രീകുമാര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- പ്രേംലാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സുധര്‍മന്‍ വള്ളിക്കുന്ന്. കൊച്ചി, വടക്കാഞ്ചേരി എന്നിവിടങ്ങളിലായി ചിത്രീകരണം ആരംഭിക്കുന്ന 'വര്‍ണ്യത്തില്‍ ആശങ്ക' സെന്‍ട്രല്‍ പിക്ചേഴ്സ് റിലീസ് ചെയ്യും.