Wednesday 17 January 2018 12:57 PM IST : By സ്വന്തം ലേഖകൻ

‘പാവാട’യ്ക്കുശേഷം കുഞ്ചാക്കോ ബോബന്‍ ചിത്രവുമായി ജി. മാര്‍ത്താണ്ഡന്‍

kunchakko

പൃഥ്വിരാജിന്റെ വ്യത്യസ്ത കഥാപാത്രവുമായെത്തിയ ചിത്രമായിരുന്നു പാവാട. മണിയന്‍പിള്ള രാജു നിര്‍മ്മിച്ച ഈ ചിത്രത്തിനുശേഷം കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന പുതിയ സിനിമ  സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് ജി. മാര്‍ത്താണ്ഡന്‍. വൈശാഖ ഫിലിംസിന്റെ ബാനറില്‍ വൈശാഖ് രാജന്‍ നിര്‍മ്മിക്കുന്ന ചിത്രം ഏപ്രില്‍ അവസാനത്തോടെ കോട്ടയത്ത് ഷൂട്ടിംഗ് തുടങ്ങുമെന്നാണ്  സിനിമാ ലോകത്തുനിന്നുള്ള പുതിയ വാര്‍ത്ത.

ചിത്രത്തിലെ മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല.  ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. പൃഥ്വിരാജിന്റെ പാവാട കൂടാതെ മമ്മൂട്ടി നായകനായ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, അച്ചാ ദിന്‍ തുടങ്ങിയ ചിത്രങ്ങളാണ് ജി. മാര്‍ത്താണ്ഡന്‍ മുന്‍പ് സംവിധാനം ചെയ്തത്.

ശിക്കാരി ശംഭുവാണ് ഏറ്റവും പുതിയതായി റിലീസിന് ഒരുങ്ങുന്ന കുഞ്ചാക്കോ ബോബന്റെ ചിത്രം. സുഗീത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ശിവദയാണ് നായിക. പീലി എന്ന ഫിലിപ്പോസ് ആയാണ് കുഞ്ചാക്കോബോബന്‍ ചിത്രത്തില്‍ എത്തുന്നത്.