Monday 08 April 2019 04:06 PM IST : By സ്വന്തം ലേഖകൻ

തേങ്ങയെറിഞ്ഞ് ചാക്കോച്ചൻ വീണു; രംഗം ചിത്രീകരിച്ചത് ഡ്യൂപ്പില്ലാതെ! വിഡിയോ കാണാം

varnya1

കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ’വർണ്യത്തിൽ ആശങ്ക.’ തിയറ്ററുകളിൽ നിറഞ്ഞോടുന്ന സിനിമയുടെ മേക്കിങ് വിഡിയോ കുഞ്ചാക്കോ ബോബൻ ഫെയ്സ്ബുക് പേജിലൂടെ ഷെയർ ചെയ്തു. ബൈക്കിൽ വരുമ്പോൾ തേങ്ങയെറിഞ്ഞു ചാക്കോച്ചനെ വീഴ്‌ത്തുന്ന വിഡിയോയായാണ് ആരാധകർക്കായി പങ്കുവച്ചത്. അപകടം പിടിച്ച ഈ രംഗം ഡ്യൂപ്പില്ലാതെയാണ് ചാക്കോച്ചൻ ചെയ്തത്. താരം വിജയകരമായി ഷോട്ട് പൂർത്തിയാക്കിയതോടെ സെറ്റിലുള്ളവർ ഒന്നടങ്കം കയ്യടിച്ചു.

ചന്ദ്രേട്ടന്‍ എവിടെയാ എന്ന ദിലീപ് ചിത്രത്തിന് ശേഷം സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വര്‍ണ്യത്തില്‍ ആശങ്ക’. ഇതിൽ മുഴുക്കുടിയനുമായ കൗട്ട ശിവനെന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമ്മൂട്, ചെമ്പന്‍ വിനോദ് ജോസ്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍ എന്നിവരാണ് മറ്റു താരങ്ങൾ. വിഡിയോ കാണാം;