Monday 08 April 2019 04:25 PM IST : By സ്വന്തം ലേഖകൻ

50 വയസുകാരനായി സുരാജ്; ’കുട്ടന്‍പിള്ളയുടെ ശിവരാത്രി’ ഷൂട്ടിങ് പുരോഗമിക്കുന്നു

suaraj-kurttan-2

സുരാജ് വെഞ്ഞാറമ്മൂട് മുഖ്യ വേഷത്തിലെത്തുന്ന ചിത്രം ’കുട്ടന്‍പിള്ളയുടെ ശിവരാത്രി’യുടെ ഷൂട്ടിങ് പുരോഗമിക്കുന്നു. ചിത്രത്തിൽ 50 വയസുകാരനായ കോണ്‍സ്റ്റബിള്‍ കുട്ടന്‍പിള്ളയെയാണ് സുരാജ് അവതരിപ്പിക്കുന്നത്. സ്രിന്ധയാണ് നായികാ വേഷത്തിൽ എത്തുന്നത്. ജീന്‍ മാര്‍ക്കോസ് തിരക്കഥയും സംവിധാനവും ഒരുക്കിയിരിക്കുന്നു. ഇന്ദ്രജിത് നായകനായ ഏഞ്ചല്‍സിന്റെ സംവിധായകനാണ് ജീന്‍ മാര്‍ക്കോസ്.

മിഥുന്‍ രമേശ്, കൊച്ചു പ്രേമന്‍, ശ്രീകാന്ത് മുരളി, ബിജു സോപാനം തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ആലങ്ങാട് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജി നന്ദകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. അന്‍വര്‍ അലിയുടേതാണ് ഗാനങ്ങള്‍. ഈ ചിത്രത്തിലൂടെ ഗായിക സയനോര സംഗീത സംവിധാനത്തിലേക്ക് കടക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

suraj-as-kuttanpillai