Thursday 11 April 2019 03:21 PM IST : By സ്വന്തം ലേഖകൻ

'എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോണ്ട് പോയെ'; ലാലേട്ടന്റെ മാസ് വിഡിയോ കാണാം

lal-jimikki

മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന 'വെളിപാടിന്റെ പുസ്തകം' ഈ മാസം അവസാനത്തോടെ തിയ്യറ്ററുകളിലെത്തും. സിനിമയിൽ രണ്ടു ഗെറ്റപ്പുകളിലായാണ് മോഹന്‍ലാൽ എത്തുന്നത്. കുറ്റിത്തലമുടിയുമായി മോഹൻലാലിൻറെ ചെറുപ്പകാലത്തെ ഗെറ്റപ്പ് ഏറെ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

സിനിമയിലെ ആദ്യ ഗാനത്തിന്റെ വിഡിയോ റിലീസായി. 'എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്റപ്പന്‍  കട്ടോണ്ട് പോയെ' എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം സൂപ്പർഹിറ്റായി. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം പകര്‍ന്ന് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

ബെന്നി പി നായരമ്പലത്തിന്റേതാണ് തിരക്കഥ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. വിഡിയോ കാണാം;