Wednesday 21 March 2018 03:23 PM IST : By സ്വന്തം ലേഖകൻ

നടിമാർ മാത്രമല്ല നടൻമാരുമുണ്ട് കാസ്റ്റിങ് കൗച്ചിന് ഇരകളായി! ആ കഥ വെളിപ്പെടുത്തിയത് രൺവീര്

643102-ranveersingh

നടിമാര്‍ക്ക് മാത്രമല്ല നടന്മാര്‍ക്കും ഇത്തരം അനുഭവങ്ങളുണ്ടാകാറുണ്ട്. ആളുകളുടെ സ്‌നേഹം ലഭിക്കുന്നതില്‍ സന്തോഷമുണ്ട്. പക്ഷേ മോശം അനുഭവങ്ങളുമുണ്ടായിട്ടുണ്ട്. തന്റെ നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തിയയാളെക്കുറിച്ചും റണ്‍വീര്‍ വെളിപ്പെടുത്തിയിരുന്നു. കാസ്റ്റിങ് കൗച്ചിന്റെ ഭാഗമായി കിടക്ക പങ്കിടാന്‍ ക്ഷണിച്ച കാസ്റ്റിങ് ഡയറക്ടറെക്കുറിച്ചും റണ്‍വീര്‍ പറഞ്ഞു.

പ്രശസ്തമായ ഒരു ജിംനേഷ്യത്തില്‍ വെച്ചായിരുന്നു സംഭവം. കുളിമുറിയില്‍ നിന്ന് അടുത്ത ഡ്രസ്സിങ് റൂമിലേയ്ക്ക് മാറുകയായിരുന്നു ഞാന്‍. പെട്ടെന്നാണ് ഒരാള്‍ ഒളിച്ചു നിന്ന് എന്റെ നഗ്നത വീഡിയോ എടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഞാന്‍ കണ്ടെന്നറിഞ്ഞപ്പോള്‍ അയാള്‍ ഓടി. ആദ്യം തരിച്ചു നിന്നു. പിന്നീട് മനസാന്നിധ്യം വീണ്ടെടുത്ത് ഓടിച്ചിട്ട് പിടിച്ചു. മൊബൈല്‍ വാങ്ങി വീഡിയോ എല്ലാം ഡിലീറ്റ് ചെയ്തു. അങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ഒരിക്കല്‍ ഞാനും തരംഗമായേനെ. റണ്‍വീര്‍ പറഞ്ഞു. ആരാധകരെയും ശല്യക്കാരെയും തിരിച്ചറിയാന്‍ ഇത്രയും നാള്‍ കൊണ്ട് പഠിച്ചെന്നും റണ്‍വീര്‍ കൂട്ടിച്ചേര്‍ത്തു.