Friday 03 May 2019 04:38 PM IST : By സ്വന്തം ലേഖകൻ

പ്രതിഫലം ബിരിയാണി, ’മദം’ വ്യത്യസ്തമാകുന്നത് ഇങ്ങനെ

saranya-mohan-husband

പ്രതിഫലമായി ബിരിയാണി കൊടുത്തു നിർമിച്ച ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു. നടി ശരണ്യ മോഹന്റെ ഭർത്താവ് അരവിന്ദ് കൃഷ്ണൻ അഭിനയിച്ച ‘മദം’ എന്ന ഹ്രസ്വചിത്രമാണ് നിർമാണത്തിലെ വ്യത്യസ്തത കൊണ്ടു ശ്രദ്ധേയമാകുന്നത്. സംഭവ കഥയെ ആസ്പദമാക്കി നിർമിച്ച  ഈ കൊച്ചു ചിത്രത്തിൽ നിന്നു എന്തെങ്കിലും പണം ലഭിച്ചാൽ അത് അർഹിക്കുന്നവർക്ക് വിശപ്പടക്കാൻ ഉപയോഗിക്കും എന്നാണ് അണിയറക്കാർ പറയുന്നത്. ഫെയ്സ്ബുക്കിലും യൂട്യൂബിലും അപ്ലോഡ് ചെയ്ത ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.