Tuesday 19 March 2019 04:19 PM IST : By സ്വന്തം ലേഖകൻ

ബ്രഹ്മാണ്ഡ ചിത്രം ’മഹാഭാരത’ത്തിൽ മോഹൻലാൽ ഭീമനാകുമ്പോൾ, കർണ്ണനാകുന്നത് ആര്?

lal-bheem

മോഹന്‍ലാല്‍ ഭീമനായെത്തുന്ന ’മഹാഭാരത’ത്തിൽ കർണ്ണനായി വേഷമിടാൻ തെലുങ്ക് സൂപ്പർതാരം നാഗാര്‍ജുന എത്തുന്നതായി റിപ്പോർട്ടുകൾ. വൻ മുതൽമുടക്കിൽ നിർമ്മിക്കുന്ന സിനിമയിൽ നാഗാര്‍ജുന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന്  അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാലിപ്പോൾ ആരാധകരുടെ സംശയങ്ങൾക്ക് മറുപടിയുമായി നർഗാർജുന തന്നെ രംഗത്തെത്തി. രാരോണ്ടി വെഡുക ചുധം എന്ന സിനിമയുടെ പ്രചാരണ പരിപാടികള്‍ക്കിടെയാണ് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി നാഗാർജുന മഹാഭാരതത്തെക്കുറിച്ച് പറഞ്ഞത്.

"എംടി വാസുദേവന്‍ നായരുടെ സ്ക്രിപ്റ്റിൽ ഒരുങ്ങുന്ന മഹാഭാരതം സിനിമയിൽ കര്‍ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കാനായി രണ്ടു വര്‍ഷം മുൻപ് അദ്ദേഹം എന്നോടാവശ്യപ്പെട്ടിരുന്നു. ഈ സിനിമ യാഥാർഥ്യമാക്കുന്നതിനുവേണ്ടി സംവിധായകൻ ശ്രീകുമാർ നാലു വര്‍ഷമായി തുടരുന്ന കഠിനപ്രയത്‌നത്തെക്കുറിച്ച് എനിക്കറിയാം. അടുത്തിടെ എംടി വീണ്ടും ഈ സിനിമയെക്കുറിച്ച് എന്നോട്  സൂചിപ്പിച്ചിരുന്നു. എന്റെ കഥാപാത്രത്തിന് പ്രാധാന്യമുണ്ടെങ്കില്‍ ഞാൻ സിനിമ ചെയ്യാം എന്ന് സമ്മതിച്ചിട്ടുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് പറയാം" നാഗാര്‍ജുന വ്യക്തമാക്കി.

1000 കോടി മുതൽ മുടക്കിൽ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമയായാണ് ‘മഹാഭാരതം’ ഒരുങ്ങുന്നത്. ലോക നിലവാരത്തിലൊരുങ്ങുന്ന സിനിമ ഒരുക്കുന്നത് പ്രമുഖ പ്രവാസി വ്യവസായി ബി ആർ ഷെട്ടിയാണ്. ഭീമന്റെ കാഴ്ചപ്പാടിലാകും ചിത്രമൊരുങ്ങുക. മോഹൻലാൽ ഭീമനാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും ചിത്രത്തിലെ മറ്റു താരങ്ങളെക്കുറിച്ച് അണിയറപ്രവർത്തകർ വെളിപ്പെടുത്തിയിരുന്നില്ല. അമിതാഭ് ബച്ചൻ, പ്രഭാസ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ടാകുമെന്നാണ് സൂചന.

nag_1