Wednesday 17 January 2018 01:16 PM IST : By സ്വന്തം ലേഖകൻ

‘അപ്പു ‍ഞങ്ങളുടെ മക്കളിലൊരാള്‍ തന്നെ’! പ്രണവ് മോഹന്‍ലാലിന് ആശംസകളുമായി മമ്മൂട്ടി

mammootty_fb

മോഹന്‍ലാലും  പ്രണവും  മമ്മൂട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഇപ്പോള്‍ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ആശംസകളുമായി സൂപ്പര്‍ താരം മമ്മൂട്ടി തന്നെ നേരിട്ട് എത്തിയിരിക്കുകയാണ്. മലയാള സിനിമയിലേക്ക് കാലെടുത്തുവയ്ക്കുന്ന അപ്പുവിന് എല്ലാ ആശംസകളും നേരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.

‘സിനിമാലോകത്തേക്ക് കാലെടുത്തുവയ്ക്കുന്ന ഞങ്ങളുടെ പ്രിയ അപ്പുവിന് എല്ലാ ആശംസകളും. ഞങ്ങളുടെ കണ്‍മുന്നില്‍ വളര്‍ന്ന അവന്‍ മക്കളിലൊരാളെപ്പോലെയാണ്. നിങ്ങളെ എല്ലാവരെയും സന്തോഷിപ്പിക്കാന്‍ അവനാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആദിക്കും അപ്പുവിനും അവന്റെ മാതാപിതാക്കളായ ലാലിനും സുചിയ്ക്കും എല്ലാ ആശംസകളും.’-മമ്മൂട്ടി തന്റെ ഫെയ്സ്ബുക്ക്് കുറിപ്പില്‍ പറയുന്നു.



ഇന്നലെ വൈകിട്ടാണ് മോഹന്‍ലാലും ഭാര്യ സുചിത്രയും മകന്‍ പ്രണവും മമ്മൂട്ടിയുടെ വീട്ടിലെത്തിയത്. പ്രണവ് ആദ്യമായി നായകനായി എത്തുന്ന ആദി സിനിമ റിലീസിനൊരുങ്ങുകയാണ്. ഇതിന് മുന്നോടിയായി മലയാളത്തിന്റെ മുതിര്‍ന്നതാരകുടുംബത്തില്‍ നിന്നും അനുഗ്രഹം മേടിക്കാനായി എത്തിയതായിരുന്നു പ്രണവ് മോഹന്‍ലാല്‍.  പ്രണവിന്റെ സിനിമയ്ക്ക് എല്ലാ ആശംസകളും നേര്‍ന്ന മമ്മൂട്ടിക്കും മോഹന്‍ലാലിനും കുടുംബത്തിനുമൊപ്പം നിര്‍മാതാക്കളായ ആന്റോ ജോസഫും ആന്റണി പെരുമ്പാവൂരും ഉണ്ടായിരുന്നതായാണ് പുതിയ റിപ്പോര്‍ട്ട്.