Monday 29 April 2019 11:34 AM IST : By സ്വന്തം ലേഖകൻ

’പോക്കിരിരാജ’യ്‌ക്ക്‌ ശേഷം മമ്മൂട്ടിയും- പൃഥ്വിരാജും വീണ്ടും ഒരുമിക്കുന്നു?

mammo-prithvi-again

മമ്മൂട്ടി- പൃഥ്വിരാജ് കൂട്ടുകെട്ടിൽ വീണ്ടുമൊരു ചിത്രം ഒരുങ്ങുന്നു. കഴിഞ്ഞുപോയ മമ്മൂട്ടിയുടെ പിറന്നാളിന് ഇത് സൂചിപ്പിച്ചുകൊണ്ട് പൃഥ്വി ആശംസകൾ നേർന്നിരുന്നു.  ഇപ്പോൾ സിനിമയുടെ കാര്യത്തിൽ ഏറെക്കുറേ വ്യക്തതയായെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

തിരക്കഥാകൃത്തിന്റെ വേഷത്തിൽ നിന്ന് സംവിധായകനായി ഉയർന്ന സച്ചിയുടെ സിനിമയിലാണ് ഇരുവരും ഒന്നിക്കുക. മുൻപ് മമ്മൂട്ടിയും പൃഥ്വിയും ഒരുമിച്ച പോക്കിരിരാജ വൻ ഹിറ്റായിരുന്നു. പൃഥ്വിരാജ് സിനിമയ്‌ക്ക് പച്ചക്കൊടി കാണിച്ചെങ്കിലും മമ്മൂട്ടി ഇതുവരെ സമ്മതം അറിയിച്ചിട്ടില്ല.