Saturday 16 February 2019 05:20 PM IST : By ഉണ്ണി കെ. വാരിയർ (സ്പെഷല്‍ കറസ്പോണ്ടന്‍റ്)

അന്ന് ഒറ്റപ്പെട്ടുപോയവൾ; ഇന്ന് വെളിച്ചം വിതറുന്ന സ്ത്രീ

manju-warrier4

അന്ന് എല്ലാം ഉപേക്ഷിച്ച് ഭർത്താവിന്റെ വീട്ടിൽനിന്നും പടിയിറങ്ങിയ മഞ്ജു വാരിയർ, ഇന്ന് c/o  സൈറാബാനുവിലെ വിസ്മയപ്രകടനത്തിലൂടെ മികച്ച നടിയായി പഴയ ശോഭയിലേക്ക് തിരിച്ചെത്തിയിരിക്കുന്നു... മഞ്ജുവിനെ കുറിച്ചുള്ള ഓർമ്മകളുമായി മലയാള മനോരമ സ്പെഷല്‍ കറസ്പോണ്ടന്‍റ് ഉണ്ണി കെ. വാരിയർ. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ..;

"മൂന്നു വർഷം മുൻപ് ജീവിതത്തിന്റെ വഴിത്തിരിവിൽ തൃശൂർ പുള്ളിലെ വീട്ടിലേക്കു പോരാൻ തീരുമാനിച്ച ശേഷം മഞ്ജു വാരിയരെ കണ്ടിരുന്നു. എന്താണിനി ചെയ്യുകയെന്നു ചോദിച്ചപ്പോൾ അവർ പറഞ്ഞു. ‘കുറെ ദിവസമായി എനിക്കുറങ്ങാൻ പോലും പറ്റാത്തതിനു ഒരു കാരണം അതാണ്. എവിടെക്കാണു ജീവിതം പോകുന്നത് എന്നറിയില്ല. ’ അച്ഛനും അമ്മയ്ക്കും ബാധ്യതയായി ജീവിക്കേണ്ടിവരുമോ എന്ന ചിന്ത മുഖത്തു കാണാമായിരുന്നു. അഭിനയിക്കുമോ എന്നു ചോദിച്ചപ്പോൾ പറഞ്ഞു, ‘അറിയില്ല. എന്നെ എല്ലാവർക്കും വേണ്ടി വരുമോ എന്നറിയില്ലല്ലോ. 14 വർഷമായില്ലെ.’

വല്ലാതെ ഒറ്റപ്പെട്ടുപോയ അവസ്ഥ മുഖത്തു കാണാമായിരുന്നു. വളരെ കുറച്ചാണു സംസാരിച്ചിരുന്നത്. മൂന്നു വർഷത്തിനുശേഷം കെയ്റോഫ് സൈറാബാനു എന്ന സിനിമ കണുമ്പോൾ ഓർത്തതു പഴയ മഞ്ജുവിനെയാണ്.

ഒറ്റപ്പെട്ടുപോകുമ്പോഴും പുറംലോമറിയാതെ ചിരിച്ചുകൊണ്ടു പിടിച്ചുനിന്ന സൈറാബാനു എന്ന കഥാപാത്രം പലപ്പോഴും മഞ്ജു എന്ന നടിയെത്തന്നെയാണു ഓർമ്മിപ്പിച്ചത്. അവരുടെ കൂടെ നടക്കുമ്പോൾ ‍‍ഞാനതു കണ്ടതാണ്. ഇത് അഭിനയാണ്. എന്നാൽ മഞ്ജു എന്ന നടിയുടെ ജീവിതവും മൂന്നു വർഷംകൊണ്ടു വല്ലാതെ മാറിയിരിക്കുന്നു. പാവപ്പെട്ടവരെയും കഷ്ടപ്പെടുന്നവരെയുംകുറിച്ചു അവർ പലപ്പോഴും ആലോചിക്കുന്നു. അവർക്കുവേണ്ടി സമയം മാറ്റിവയ്ക്കുന്നു.

മനോരമ നല്ല പാഠത്തിൽ ഒന്നാം സമ്മാനം നേടിയ അട്ടപ്പാടിയിലെ കുട്ടികളെ കാണാൻ ഒരു ദിവസം മുഴുവനും അവർ ചിലവിട്ടു. അതുകൊണ്ടു പ്രത്യേക മൈലേജൊന്നും അവർക്കു കിട്ടാനിടയില്ല. അവരുടെ നന്മതന്നെയാണു അതിനു പുറകിലുണ്ടായിരുന്നത്. വയനാട്ടിലെ ഏതോ ആദിവാസി ഗ്രാമത്തിൽ പോയത് ആരെയും അറിയിക്കാതെയാണ്. ഇങ്ങിനെ എത്രയോ യാത്രകൾ."

ഉണ്ണി കെ. വാരിയർ എഴുതിയ ലേഖനത്തിന്റെ പൂർണ്ണരൂപം വായിക്കാം