Wednesday 08 May 2019 02:29 PM IST : By സ്വന്തം ലേഖകൻ

മേഘ്നാരാജിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു; ചിത്രങ്ങൾ കാണാം

meghna04

ബെംഗളൂരു: തെന്നിന്ത്യന്‍ നടി മേഘ്നാ രാജിന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. നേരത്തെ അറിയിച്ചത് പോലെ 10 വർഷത്തിലേറെയായി തന്റെ സുഹൃത്തായിരുന്ന കന്നട നടന്‍ ചിരഞ്ജീവി സര്‍ജയെയാണ് മേഘ്ന വിവാഹം ചെയ്യുന്നത്. ബെംഗളൂരു ജെ.പി നഗറിലുള്ള മേഘ്‌നയുടെ വസതിയില്‍ വച്ചായിരുന്നു വിവാഹനിശ്ചയ ചടങ്ങുകള്‍. വൈകിട്ട് ഹോട്ടല്‍ ലീലപാലസില്‍ സത്കാരവും നടന്നു. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.  ഈ വര്‍ഷം ഡിസംബര്‍ 6 നാണ് വിവാഹം.

meghna_main

കന്നഡയിലെ സൂപ്പർ യുവതാരമാണ് ചിരഞ്ജീവി സർജ. ആട്ടഗര എന്ന സിനിമയില്‍ ഒരുമിച്ചെത്തിയ മേഘ്നയും ചിരഞ്ജീവിയും അടുത്ത സുഹൃത്തുക്കളാണ്.

meghna01

പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നുവെങ്കിലും ഇരുവരും ആദ്യം നിഷേധിച്ചിരുന്നു. എന്നാൽ പിന്നീട് അടുത്ത സുഹൃത്തുക്കളായിരുന്ന ഇവർ വിവഹിതരാകാൻ തീരുമാനിക്കുകയായിരുന്നുവെന്നും നടി അടുത്തിടെ അറിയിച്ചിരുന്നു.  

meghna03

കന്നട നടന്‍ സുന്ദര്‍ രാജിന്റെയും പ്രമീള ജോഷൈയുടെയും മകളായ മേഘന ജനിച്ചതും വളര്‍ന്നതും ബെംഗളൂരുവിലാണ്.

meghna02

വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്ന മലയാളത്തിലെത്തുന്നത്. തുടര്‍ന്ന് ഓഗസ്റ്റ് 15, രഘുവിന്റെ സ്വന്തം റസിയ, ബ്യൂട്ടിഫുള്‍, റെഡ് വൈന്‍, മെമ്മറീസ് തുടങ്ങിയ ഒരുപിടി മലയാള സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറി മേഘ്ന.  

meghna06