Friday 26 April 2019 05:17 PM IST : By സ്വന്തം ലേഖകൻ

വിജയ്‌യുടെ ’മെർസലി’ൽ വിരണ്ട്‍ ആരാധകർ; കിടിലൻ ടീസർ കാണാം

mersal-vijay-teaser

വിജയ് ആദ്യമായി മൂന്ന് വേഷങ്ങളിൽ അഭിനയിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ’മെർസലി’ന്റെ ടീസർ പുറത്തിറങ്ങി. ആരാധകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തുന്നതാണ് ടീസർ. മുൻപ് വിജയ്‍യും നിത്യാ മേനോനും ഒപ്പമുള്ള പോസ്റ്റർ പുറത്തിറങ്ങിയത് ആരാധകരെ ആവേശത്തിലാഴ്ത്തിയിരുന്നു. ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങിയതോടെ ടീസറിനായി കാത്തിരിക്കുകയാണ് ആരാധകർ. എന്നാൽ ടീസർ കണ്ടതോടെ സിനിമയെക്കുറിച്ച് വാനോളം പ്രതീക്ഷയിലാണ് ആരാധകർ.

മാന്ത്രികനായും ഡോക്ടറായുമാണ് വിജയ് ചിത്രത്തിലെത്തുന്നത്. എന്നാൽ മൂന്നാമത്തെ വേഷത്തെപ്പറ്റി വ്യക്തമായ ധാരണയില്ല. 130 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. വിജയ്‌യിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് ’മെർസൽ’. അറ്റ്‌ലീയാണ് ചിത്രത്തിന്റെ സംവിധാനം. വിജയേന്ദ്ര പ്രസാദിന്റെതാണ് കഥ. എ ആർ റഹ്‌മാനാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. സാമന്തയും കാജൽ അഗർവാളുമാണ് മറ്റു നായികമാർ. ടീസർ കാണാം;