Thursday 21 March 2019 02:55 PM IST : By സ്വന്തം ലേഖകൻ

മമ്മൂട്ടിയും മോഹൻലാലുമല്ല, മിയ മലയാളത്തിലെ കോടീശ്വരി! എങ്ങനെയെന്നറിയേണ്ടേ?

miya corrected

മലയാളത്തിലെ സിനിമാ താരങ്ങളിൽ ഏറ്റവും കൂടുതൽ ഫെയ്സ്ബുക്ക് ലൈക്സ് ആർക്കാണ്? എല്ലാവരെയും പൊട്ടിച്ച് നസ്രിയ ഒന്നാമതെത്തിയിരുന്നെങ്കിലും ഇപ്പോഴിതാ അതുക്കും മേലേ ഒരാൾ. മോഹൻലാലും മമ്മൂട്ടിയും ഒന്നുമല്ല, മിയയാണ് മലയാളത്തിലെ ഫെയ്സ്ബുക്ക് റാണിയായി മാറിയിരിക്കുന്നത്. കാൽ ലക്ഷവും അരലക്ഷവും ഒന്നുമല്ല, ഒരു കോടി ലൈക്സാണ് മിയയുടെ ഒഫീഷ്യൽ പേജിനുള്ളത്. മലയാളത്തിൽ ഇത് ആദ്യമായാണ് ഒരു സെലിബ്രിറ്റിക്ക് ഫേസ്ബുക്കിൽ 1 കോടി ലൈക്സ് ലഭിക്കുന്നത്.

കുഞ്ചാക്കോ ബോബൻ നായകനായ ഡോക്ടർ ലവ് എന്ന ചിത്രത്തിലൂടെയാണ് മിയ മലയാള സിനിമയിലേക്ക് വന്നത്. ഇപ്പോൾ തമിഴ് സിനിമയിലും, തെലുങ്ക് സിനിമയിലും സജീവമാണ്. ഫെയ്സ്ബുക്ക് ലൈക്കുകളിൽ നസ്രിയയാണ് രണ്ടാമത്. നസ്രിയയുടെ പേജിന് 76 ലക്ഷം ലൈക്കാണ് ഉള്ളത്. മലയാള നടൻമാരിൽ മോഹൻലാലിന് 43 ലക്ഷം ലൈക്ക്സും മമ്മൂട്ടിക്ക് 36 ലക്ഷം ലൈക്ക്സുമാണ് ഉള്ളത്. യുവനടന്മാരിൽ പ്രിഥ്വിരാജിന് 30 ലക്ഷം ലൈക്ക്‌സും, ദുൽഖർ സൽമാന് 49 ലക്ഷം ലൈക്ക്‌സുമാണുള്ളത്.

ഫേസ്ബുക്കിൽ സജീവമായിരുന്ന മിയ, തമിഴിലും തെലുങ്കിലും അഭിനയിച്ചപ്പോൾ ഫോള്ളോവെഴ്സിന്റെ എണ്ണം കൂടുകയും കൂടുതൽ സ്വികാര്യത നേടിയതുമാണ് ഈ നേട്ടത്തിന് കാരണം. മലയാളത്തിൽ മിയയുടെ അടുത്ത് ഇറങ്ങാനുള്ള ചിത്രം, മണിയൻ പിള്ള രാജുവിന്റെ മകൻ നായകനാകുന്ന ബോബി എന്ന ചിത്രമാണ്. തെലുങ്കിൽ സുനിൽ നായകനാകുന്ന ഉൻഗാരലാ രാമ്ബാബു എന്ന ചിത്രമാണ് അടുത്തതായി റിലീസ് ചെയ്യുക.