Saturday 16 February 2019 05:13 PM IST : By സ്വന്തം ലേഖകൻ

തിരുവനന്തപുരം നഗരത്തിൽ പുലർച്ചെ മോഹൻലാലിറങ്ങി, അതും സൈക്കിളിൽ!

Drishyam

തിരുവനന്തപുരം നഗരത്തിൽ പുലർച്ചെ നാലരയ്‌ക്ക് സൈക്കിൾ സവാരി നടത്തി പ്രിയനടൻ മോഹൻലാൽ. അടുത്ത സുഹൃത്തുക്കൾക്കൊപ്പം സെക്രട്ടേറിയറ്റിനു മുന്നിലൂടെയാണ് താരം സൈക്കിൾ ചവിട്ടിയെത്തിയത്. മോഹൻലാലിന്റെ ഏറെനാളായുള്ള ആഗ്രഹമാണ് ഇങ്ങനെ സഫലമായത്. സ്റ്റാച്യുവിലെ മാധവരായരുടെ പ്രതിമ ചുറ്റി എംജി റോഡിലൂടെ വടക്കോട്ട് പോയ മോഹന്‍ലാല്‍ കോഫി ഹൗസിന് മുന്നിലും അല്‍പ്പനേരം നിന്നു.

പുലർച്ചെ നടക്കാനിറങ്ങിയവരും പത്ര വിതരണക്കാരുമെല്ലാം താരത്തെ കണ്ടതോടെ അദ്‌ഭുതപ്പെട്ടു നിന്നു. എല്ലാവർക്കും ഒരു ചെറു പുഞ്ചിരി സമ്മാനിച്ചതാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ മടങ്ങിയത്. ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനത്തിൽ ഒരുങ്ങുന്ന ’വില്ലന്‍’ എന്ന സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ കുറേ ദിവസങ്ങളായി തിരുവനന്തപുരത്തുണ്ടായിരുന്നു. ഷൂട്ടിങ് പൂർത്തിയാക്കി കൊച്ചിയിലേക്ക് മടങ്ങുന്നതിനു മുൻപാണ് താരം തിരുവനന്തപുരം നഗരം ചുറ്റാനിറങ്ങിയത്.