Monday 29 April 2019 11:36 AM IST : By സ്വന്തം ലേഖകൻ

’ജിമ്മിക്കി കമ്മൽ..’ ലാലേട്ടൻ ആടിയപ്പോൾ രോമാഞ്ചമണിഞ്ഞ് ആരാധകർ; വിഡിയോ കാണാം

lal-jimikki

മോഹൻലാലിനെ ഉൾപ്പെടുത്തി ’എന്റമ്മേടെ ജിമ്മിക്കി കമ്മലു’മായി സിനിമയുടെ അണിയറപ്രവർത്തകർ വീണ്ടുമെത്തി... അപ്പാനി രവിയും കൂട്ടരും വിഡിയോയിൽ വരുന്നുണ്ടെങ്കിലും, ലാലേട്ടന്റെ മാസ് എൻട്രിയും ഡാൻസുമാണ് പാട്ടിന്റെ ഹൈലൈറ്റ്. വിഡിയോയിലൂടെ ജിമ്മിക്കി കമ്മൽ ഹിറ്റാക്കിയ എല്ലാവർക്കും നന്ദി പറയുകയാണ് മോഹൻലാൽ. താരത്തിന്റെ ഫെയ്സ്ബുക് പേജിലൂടെയാണ് വിഡിയോ പുറത്തുവിട്ടിരിക്കുന്നത്. പാട്ടിനു കൊറിയോഗ്രാഫി നിർവഹിച്ച പ്രസന്ന മാസ്റ്ററും വിഡിയോയിൽ വരുന്നുണ്ട്.

മോഹന്‍ലാലിനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ചിത്രം 'വെളിപാടിന്റെ പുസ്തക'ത്തിലെ ഈ സൂപ്പർഹിറ്റ് ഗാനം യുവതലമുറ ഒരുപോലെ ഏറ്റെടുത്തിരുന്നു. സോഷ്യൽ മീഡിയയിൽ പാട്ടിന്റെ വിവിധ വേർഷനുകളാണ് തരംഗമാവുന്നത്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം പകര്‍ന്ന് വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വിഡിയോ കാണാം;