Tuesday 26 February 2019 02:57 PM IST : By സ്വന്തം ലേഖകൻ

ലാലേട്ടന്റെ കൈപിടിച്ച് മഞ്ജു വാരിയർ! സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചിത്രത്തിന് പിന്നിൽ

lal-manju

ഏതാനും ദിവസങ്ങളായി സോഷ്യൽ മീ‍ഡിയയിൽ മോഹൻലാലും മഞ്ജു വാരിയരും ഒരുമിച്ചുള്ള ചിത്രങ്ങൾ പ്രചരിക്കുന്നു. ബീച്ചിൽ ഇരുവരും ഒരുമിച്ചുള്ള ചിത്രവും കൈകോർത്തു പിടിച്ചു നടക്കുന്ന മറ്റൊരു ചിത്രവുമാണ് വ്യാപകമായി പ്രചരിക്കുന്നത്. പലരും പലതരത്തിലുള്ള കമന്റുകളും ഇതോടൊപ്പം നൽകുന്നു. സത്യത്തിൽ ലാലേട്ടന്റെ ഏറ്റവും പുതിയ ചിത്രമായ ‘വില്ലനിലെ’ ഷൂട്ടിങ് സ്റ്റില്ലുകളാണ് ഇത്.

ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ വ്യത്യസ്ത ലുക്കിലാണ്. മുടിയും താടിയും നരപ്പിച്ച കഥാപാത്രമായി ലാൽ എത്തുമ്പോൾ തമിഴിൽ നിന്ന് വിശാലും ഹൻസികയും അടക്കമുള്ളവരും ചിത്രത്തിൽ അണിനിരക്കുന്നു. മഞ്ജു  വാരിയരാണ് നായിക. തെലുങ്കിൽ നിന്ന് ശ്രീകാന്തും റാഷ ഖന്നയും ചിതത്തിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ വാഗമണ്ണിൽ പൂർത്തിയായി. അടുത്ത ഷെഡ്യൂൾ ജൂണിൽ തുടങ്ങും. പുലിമുരുകന് ശേഷം പീറ്റർ ഹെയ്ൻ ഒരുക്കുന്ന ആക്ഷൻ രംഗങ്ങളാകും ചിത്രത്തിന്റെ ഹൈലൈറ്റ്.