Tuesday 20 February 2018 10:53 AM IST : By സ്വന്തം ലേഖകൻ

‘ലാലേട്ടാ... ലാലാലാലാലാലാ... ലാലേട്ടാ...’, ആവേശമായി 'മോഹൻലാലി'ന്റെ ടീസർ വിഡിയോ

mohanlal.jpg.image.784.410

സാജിദ് യഹിയ സംവിധാനം ചെയ്യുന്ന 'മോഹന്‍ലാല്‍' എന്ന ചിത്രത്തിലെ ‘‘ഞാന്‍ ജനിച്ചന്നു കേട്ടൊരു പേര്... എന്ന ഗാനം വൈറലാവുന്നു. സിനിമയിൽ നായകവേഷത്തിൽ എത്തുന്ന നടൻ ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥനയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ലാലേട്ടന്റെ ആരാധകർക്കിടയിൽ തരംഗമാവുകയാണ് ഈ അടിപൊളി ഗാനം. മനു മഞ്ജിത്ത് എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ടോണി ജോസഫ്.

സിനിമയിൽ മോഹൻലാലിന്റെ കടുത്ത ആരാധികയായി എത്തുന്നത് മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാരിയരാണ്. ഒപ്പം അജു വർഗീസ് ഉൾപ്പെടെ മറ്റു പ്രമുഖ താരങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. ഷാജികുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. ചിത്രത്തിന്റെ ടീസറിലാണ് ഗാനം ഉൾപ്പെടുത്തിയിരിക്കുന്നത്. ടീസർ വിഡിയോ കാണാം;